കരുതലൽ തടങ്കിൽ സൂക്ഷിക്കേണ്ടവൻ തന്നെ;  ക്രിമിനൽ മോ​നു​രാ​ജ് പ്രേം കാപ്പയിൽ കുടുങ്ങി

 

 

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ക്രി​മി​ന​ലും കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ തോ​ട്ട​യ്ക്കാ​ട് പൊ​ങ്ങ​ന്താ​ന ശാ​ന്തി​ന​ഗ​ർ കോ​ള​നി ഭാ​ഗ​ത്ത് മു​ള്ള​ന​ള​ക്ക​ൽ വീ​ട്ടി​ൽ മോ​നു​രാ​ജ് പ്രേമി(​മോ​നു, 27)നെ ​കാ​പ്പാ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​യി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വാ​ക​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ കൈ​വ​ശം സൂ​ക്ഷി​ക്കു​ക, മോ​ഷ​ണം, ആ​ക്ര​മി​ച്ച് ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ മോ​നു​രാ​ജ് പ്രേം ​എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ബൈ​ക്ക് മോ​ഷ​ണ കേ​സ്‌​സി​ലും കോ​ട്ട​യം എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​യ​ക്കു മ​രു​ന്ന് കേ​സി​ലും ത​ട​വ് ശി​ക്ഷ അ​നി​ഭ​വി​ച്ചി​ട്ടു​ണ്ട്.

2020 ജ​നു​വ​രി​യി​ൽ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട്ട​യം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് എ​സ്കോ​ർ​ട്ട് വ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​വി​ല​ങ്ങ് കൊ​ണ്ട് ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ച കേസിലും 2021 മാ​ർ​ച്ച് മാ​സം ത​ല​ശേ​രി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ കൊ​ല​പാ​ത​ക ശ്ര​മ കേ​സി​ലും ജാ​മ്യ​ത്തി​ൽ ക​ഴി​യ​വെ​യാ​ണ് കാ​പ്പാ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്.

Related posts

Leave a Comment