ഒരിക്കലും ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു ! ജീവിതത്തില്‍ സംഭവിച്ച ആ വലിയ നഷ്ടത്തെക്കുറിച്ച് വിലപിച്ച് നടി പാര്‍വതി നായര്‍…

വളരെ കുറച്ചുകാലം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ വന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടിയാണ് പാര്‍വതി നായര്‍.

വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വ്വതി സിനിമാഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെയാണ് ശ്രദ്ധേയയായത്.

തല അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സൗന്ദര്യം കൊണ്ട് കഴിവുകൊണ്ടും ധാരാളം ആരാധകരേയും താരം നേടിയെടുത്തു.

അതേ സമയം വിജയ് ദേവരക്കൊണ്ടയെ സൂപ്പര്‍താരമാക്കിയ മാറ്റിയ അര്‍ജ്ജുന്‍ റെഡ്ഡിയില്‍ താന്‍ ആയിരുന്നു നായിക ആകേണ്ടിയിരുന്നതെന്ന് തുറന്നു പറയുകയാണ് പാര്‍വ്വതി നായര്‍ ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് പാര്‍വ്വതി തുറന്ന് പറഞ്ഞത്.

അര്‍ജ്ജുന്‍ റെഡ്ഡിയിലെ നായികാ കഥാപാത്രത്തിലേക്ക് എന്നെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഞാന്‍ അത് സ്വീകരിച്ചില്ല.

ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലായിരുന്ന ചിത്രമായിരുന്നു അത് പാര്‍വതി പറഞ്ഞു. ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്.

പക്ഷേ എനിക്കുള്ള ചിത്രങ്ങള്‍ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകള്‍ എന്റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു എന്നും പാര്‍വ്വതി വ്യക്തമാക്കി.

വിജയ് ദേവരക്കൊണ്ടയെ ഒരു സുപ്രഭാതം കൊണ്ട് തെന്നിന്ത്യയിലെ ഒന്നാംനിര താരമാക്കിയ ഉയര്‍ത്തിയ ചിത്രമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി.

ചിത്രം സൂപ്പര്‍ഹിറ്റാവുകയും നായകനായ വിജയ് ദേവരക്കൊണ്ട യുവാക്കള്‍ക്കിടയില്‍ തരംഗമാവുകയും ചെയ്തു. സന്ദീപ് വാങ്ക സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡി പ്രണയകഥയാണ് പറഞ്ഞത്.

തമിഴിലും ബോളിവുഡിലും ഈ ചിത്രം റിമേക്ക് ചെയ്തിരുന്നു. അര്‍ജ്ജുന്‍ റെഡ്ഡിക്ക് പിന്നാലെയാണ് സൗത്ത് ഇന്ത്യയില്‍ വിജയ് ദേവരക്കൊണ്ട ഒരു സ്റ്റാറായി മാറിയത്.

2017 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ശാലിനി പാണ്ഡെയാണ് ചിത്രത്തില്‍ ദേവരക്കൊണ്ടയുടെ നായികയായി എത്തിയത്.

Related posts

Leave a Comment