സുഹൃത്തിനൊപ്പം ഇടിവെട്ട് ഡാന്‍സുമായി റായി ലക്ഷ്മി ! സംഭവം തകര്‍ത്തുവെന്ന് റായ് ലക്ഷ്മി…

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് റായ് ലക്ഷ്മി. കര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായി ലക്ഷ്മി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായാണ് ലക്ഷ്മിയുടെ മലയാള സിനിമാ പ്രവേശം. ശേഷം അണ്ണന്‍ തമ്പി, പരുന്ത്, ടു ഹരിഹര്‍ നഗര്‍ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടു.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ റായി ലക്ഷ്മിയുടെയും സുഹൃത്തിന്റയും ഒരു ഡാന്‍സ് വൈറലാണ്.

നടി സനാലി സൈഗാളിന് ഒപ്പമാണ് റായി ലക്ഷ്മി ഡാന്‍സ് ചെയുന്നത്. വര്‍ക്ക് ഔട്ടിനു ഇടയിലാണ് ഈ ഡാന്‍സ് കളിച്ചതെന്നു വീഡിയോ പോസ്റ്റ് ചെയ്തു സനാലി കുറിച്ചിരുന്നു.

ഏറെക്കാലം മലയാള സിനിമയിലെ നമ്പര്‍ വണ്‍ നായികയായി റായി ലക്ഷ്മി തിളങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഭാഷകളില്‍ അഭിനയിച്ച താരം ബോളിവുഡിലും അഭിനയിച്ചിരുന്നു.

എന്നാല്‍ മലയാള സിനിമക്ക് പുറത്ത് ഏറെയും ഗ്ലാമര്‍ വേഷങ്ങളിലാണ് താരം അഭിനയിച്ചത്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രമാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

Related posts

Leave a Comment