പ്രിയാ വാര്യരുടെ ‘കണ്ണിറുക്കല്‍’ പണ്ടേ പോലെ ഫലിക്കുന്നില്ല ! അഖില്‍ അക്കിനേനിയ്‌ക്കൊപ്പമുള്ള പരസ്യവീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ പ്രളയം; വീഡിയോ കാണാം…

ഒരു അഡാര്‍ ലവ് നായിക പ്രിയാ വാര്യര്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. ചിത്രത്തിലെ ആദ്യ ഗാനമായ മാണിക്യമലരായ പൂവി പുറത്തു വന്നതോടെ ലോകപ്രശസ്തയായ പ്രിയ ചിത്രത്തിലെ രണ്ടാം ഗാനമായ ഫ്രീക്ക് പെണ്ണേ… വന്നതോടെ ട്രോളന്മാരുടെ രൂക്ഷമായ ആക്രമണത്തിനാണ് വിധേയമായത്. പാട്ടിനാകട്ടെ ഡിസ്‌ലൈക്കുകളുടെ മേളവും. ഇപ്പോള്‍ പ്രിയയുടെ മറ്റൊരു വീഡിയോ കൂടി ഡിസ് ലൈക്ക് ആക്രമണത്തിനിരയായിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

തെലുങ്കിലെ യുവതാരവും നാഗാര്‍ജ്ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയ്‌ക്കൊപ്പമുള്ള പ്രിയയുടെ പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ രൂക്ഷമായ ആക്രമണത്തിനിരയായിരിക്കുന്നത്. ട്രോളുകളുടെയും ഡിസ് ലൈക്കുകളുടെയും മേളമാണിപ്പോള്‍. താരത്തിനെതിരേ രംഗത്ത വന്നിരിക്കുന്നതില്‍ ഭൂരിഭാഗവും മലയാളികളാണെന്നതാണ് മറ്റൊരു വിരോധാഭാസം. എന്താണ് പ്രിയയോട് മലയാളികള്‍ക്ക് ഇത്ര വിരോധം വരാനുള്ള കാരണം എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് പ്രിയയുടെ മറ്റ് ആരാധകര്‍. കിട്ടിയത് ഡിസ്‌ലൈക്ക് ആണെങ്കിലും പരസ്യം വൈറലായി എന്നു പറയാതെ വയ്യ.

Related posts