ഫ്രീക്കത്തിയ്ക്ക് വിനയായത് എഫ്എഫ്‌സിയിലെ ഒരു വീഡിയോ ! ഒരു ദിവസം കൊണ്ട് വൈറലായ പെണ്‍കുട്ടിയുടെ ട്രോള്‍ വീഡിയോയും വൈറലാകുന്നു…

രൂപമാറ്റം വരുത്തിയ ബൈക്കില്‍ കറങ്ങിയ പെണ്‍കുട്ടിയും അവളുടെ ബൈക്കും വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ഇതിനു പിന്നാലെ പെണ്‍കുട്ടിയ്ക്ക് നല്ല മുട്ടന്‍ പണിയും കിട്ടി. ഒരു പ്രമുഖ നടനെതിരേ ട്രോള്‍ ഇറക്കിയതാണ് പെണ്‍കുട്ടിയ്ക്ക് വിനയായതെന്നാണ് വിവരം. പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഫാന്‍ഫൈറ്റ് ക്ലബിലെ ചര്‍ച്ചകള്‍ അതിരുവിട്ടതാണ് പെണ്‍കുട്ടിയെ കുടുക്കിയത്. ഇപ്പോള്‍ പെണ്‍കുട്ടിയ്‌ക്കെതിരേ ട്രോളന്മാര്‍ വീഡിയോയും ഇറക്കിക്കഴിഞ്ഞു.

Read More

അടുത്തതായി ഒടിപി കിട്ടിയവരെ ആദരിക്കുന്ന ചടങ്ങാണ് എല്ലാവരും വരിവരിയായി നില്‍ക്കുക ! ! ബെവ്ക്യൂ ആപ്പ് വല്ലാത്ത ആപ്പായിപ്പോയെന്ന് മലയാളികള്‍; ആഘോഷമാക്കി ട്രോളന്മാര്‍…

കുടിയന്മാര്‍ ഏറെനാളായി കാത്തിരുന്ന ബെവ് ക്യൂ ആപ്പാണ് ഇപ്പോള്‍ താരം. ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നതില്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ പിന്നെ ട്രോളുകളുടെ ബഹളമായി. പ്ലേ സ്റ്റോറിന്റെ റിവ്യൂ ബോക്‌സില്‍ വരെ മലയാളികളുടെ രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അടുത്തകാലത്തൊന്നും മലയാളികള്‍ ഇത്തരത്തിലൊരു കാത്തിരിപ്പ് നടത്തിയിട്ടുണ്ടൊയെന്ന് തന്നെ സംശയമാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകളും ട്രോളുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ആപ്ലിക്കേഷനെത്തിയ ശേഷവും ട്രോളുകളുടെ എണ്ണം വര്‍ധിച്ചതായും കാണാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതിനുള്ള ഒടിപി കിട്ടാന്‍ വൈകിയതാണ് മിക്ക ട്രോളുകളുടെയും പ്രധാന ആശയം. ചിലര്‍ക്കാകട്ടെ ഇഷ്ടം പോലെ ഒടിപി കിട്ടുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ നടപടികള്‍ ചലിക്കാത്ത അവസ്ഥയാണ്. ഏറെനാളായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മദ്യശാലകള്‍ വ്യാഴാഴ്ച തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് വന്നത്. ആപ്പ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും പത്ത് മണി വരെയെ ലഭ്യമാകുമെന്നും പറഞ്ഞ് പത്രസമ്മേളനവും അവസാനിപ്പിച്ച് മന്ത്രി…

Read More

നൈജീരിയക്കാരെല്ലാം തട്ടിപ്പുകാരുമല്ല ഇന്ത്യക്കാരെല്ലാം റേപ്പിസ്റ്റുമല്ല ! കേരളാ പോലീസിന്റെ ട്രോളിനെ രൂക്ഷമായി വിമര്‍ശിച്ച് സുഡാനി ഫ്രം നൈജീരിയ നായകന്‍ സാമുവല്‍…

കേരളാ പോലീസിന്റെ ട്രോളുകള്‍ സമീപകാലത്തായി ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെങ്കിലും അടുത്തിടെ കേരളാ പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ട്രോളിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്നു. സുഡാനി സിനിമയിലെ ഒരു രംഗം ഉപയോഗിച്ചായിരുന്നു ട്രോള്‍ തയ്യാറാക്കിയത്. ഈ പോസ്റ്റിനെതിരെയാണ് ഇപ്പോള്‍ സുഡാനി നായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ താന്‍ അഭിനന്ദിക്കുന്നില്ലെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊലീസ് ചെയ്യുന്ന ജോലിയെ താന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ താന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. താന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമില്ലെന്നും സാമുവല്‍ കുറിച്ചു.…

Read More

പ്രിയാ വാര്യരുടെ ‘കണ്ണിറുക്കല്‍’ പണ്ടേ പോലെ ഫലിക്കുന്നില്ല ! അഖില്‍ അക്കിനേനിയ്‌ക്കൊപ്പമുള്ള പരസ്യവീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ പ്രളയം; വീഡിയോ കാണാം…

ഒരു അഡാര്‍ ലവ് നായിക പ്രിയാ വാര്യര്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. ചിത്രത്തിലെ ആദ്യ ഗാനമായ മാണിക്യമലരായ പൂവി പുറത്തു വന്നതോടെ ലോകപ്രശസ്തയായ പ്രിയ ചിത്രത്തിലെ രണ്ടാം ഗാനമായ ഫ്രീക്ക് പെണ്ണേ… വന്നതോടെ ട്രോളന്മാരുടെ രൂക്ഷമായ ആക്രമണത്തിനാണ് വിധേയമായത്. പാട്ടിനാകട്ടെ ഡിസ്‌ലൈക്കുകളുടെ മേളവും. ഇപ്പോള്‍ പ്രിയയുടെ മറ്റൊരു വീഡിയോ കൂടി ഡിസ് ലൈക്ക് ആക്രമണത്തിനിരയായിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. തെലുങ്കിലെ യുവതാരവും നാഗാര്‍ജ്ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയ്‌ക്കൊപ്പമുള്ള പ്രിയയുടെ പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ രൂക്ഷമായ ആക്രമണത്തിനിരയായിരിക്കുന്നത്. ട്രോളുകളുടെയും ഡിസ് ലൈക്കുകളുടെയും മേളമാണിപ്പോള്‍. താരത്തിനെതിരേ രംഗത്ത വന്നിരിക്കുന്നതില്‍ ഭൂരിഭാഗവും മലയാളികളാണെന്നതാണ് മറ്റൊരു വിരോധാഭാസം. എന്താണ് പ്രിയയോട് മലയാളികള്‍ക്ക് ഇത്ര വിരോധം വരാനുള്ള കാരണം എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് പ്രിയയുടെ മറ്റ് ആരാധകര്‍. കിട്ടിയത് ഡിസ്‌ലൈക്ക് ആണെങ്കിലും പരസ്യം വൈറലായി എന്നു പറയാതെ വയ്യ.

Read More

അമ്മയെ ട്രോളിയവര്‍ക്ക് പ്രവൃത്തിയിലൂടെ മറുപടി നല്‍കി മക്കള്‍ ! എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും സജീവമായി ഇന്ദ്രജിത്തും പൂര്‍ണിമയും

എറണാകുളം: തിരുവനന്തപുരത്തു പെയ്ത മഴയില്‍ നടി നടന്‍ പൃഥിരാജിന്റെ വീട്ടില്‍ വെള്ളം കയറയതിനെത്തുടര്‍ന്ന് താരത്തിന്റെ അമ്മ മല്ലിക സുകുമാരനെ വാര്‍പ്പില്‍ കയറ്റി രക്ഷപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തെപ്പോലും സന്ദര്‍ഭോചിതമായമല്ലാത്ത ട്രോള്‍ ഇറക്കി ചിലര്‍ പരിഹസിച്ചു. മല്ലികയെ രക്ഷാപ്രവര്‍ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയായിരുന്നു പരിഹാസം. മകന്റെ ഒന്നര കോടിയുടെ ലംബോര്‍ഗിനി കാറിനു പോകാന്‍ കേരളത്തിലെ റോഡ് പോരാ എന്ന മല്ലികാ സുകുമാന്റെ പഴയ പ്രസ്താവനയെ ഉയര്‍ത്തിപിടിച്ചായിരുന്നു ട്രോള്‍. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണെന്ന് പറയുന്നതു പോലെയുള്ള ട്രോളിറക്കിയ ട്രോളന്മാര്‍ക്ക് ചുട്ടമറുപടിയാണ് മല്ലികയുടെ മക്കള്‍ നല്‍കിയത്. എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ട്രോളന്മാര്‍ക്ക് മറുപടി നല്‍കിയത്. അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്നതിലും മറ്റുമാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. കടവന്ത്ര കേന്ദ്രീകരിച്ചാണ് പ്രളയ ബാധിതര്‍ക്കായി ഇരുവരും പ്രവര്‍ത്തിക്കുന്നത്.…

Read More

മുക്കുവനുള്ള ഫണ്ട് എന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി കേട്ടത് ”മുക്കുവാനുള്ള” ഫണ്ട് എന്ന് ! മുഖ്യമന്ത്രി പിണറായി വിജയനെതിരേ ട്രോള്‍മഴ; ഹെലികോപ്ടര്‍ ട്രോളുകള്‍ കാണാം…

കൊച്ചി: ഓഖി ദുരിതാശ്വാസ ഫണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ട്രോളന്മാരെല്ലാം മുഖ്യമന്ത്രിയുടെ പിന്നാലെ കൂടി. ഒരു ഹെലികോപ്ടര്‍ കിട്ടിയിരുന്നെങ്കില്‍…ഓഖി ഫണ്ട് മുഴുവന്‍ ചുറ്റിയടിച്ച് തീര്‍ക്കാമായിരുന്നു. എന്ന അടികുറിപ്പോടെ ജയന്റെ ശരീരവും പിണറായിയുടെ മുഖവും കൂട്ടിച്ചേര്‍ത്ത ട്രോളാണ് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്. വിവാദ ഹെലികോപ്ടര്‍ യാത്രയുടെ വിവരങ്ങള്‍ പുറത്തു വന്നതോടെ ഫേസ്ബുക്കിലും പിണറായിയെ കളിയാക്കിയുള്ള കമന്റുകളുടെ ബഹളമാണ്. ക്ഷമിക്കണം, മുക്കാന്‍ ഉള്ള ഫണ്ട് ആണെന്നു വച്ചാണ് മുക്കിയത്. അക്ഷരങ്ങള്‍ മാറിപ്പോയി’മുക്കുവന്’ഉള്ള ഫണ്ട് ആയിരുന്നു അല്ലേ,’മുക്കുവാനുള്ള ഫണ്ടാണെന്നാണ് കേട്ടത്. അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’, ‘ഈ വാര്‍ത്ത ഒരു യു.ഡി.എഫുകാരന്റെ പേരിലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ കൊള്ളാം’ എന്നിങ്ങനെപ്പോകുന്ന ഫേസ്ബുക്ക് പരിഹാസങ്ങള്‍. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്കായി ഓഖി ദുരന്ത നിവാരണ ഫണ്ട് വിനിയോഗിച്ച നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും രംഗത്തെത്തിയിരുന്നു.…

Read More

കമന്റടിച്ചവരും ട്രോളിയവരും കണ്ടം വഴി ഓടാന്‍ റെഡിയായിക്കോ ! പാര്‍വതിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ആദ്യത്തെയാള്‍ അറസ്റ്റില്‍; ബാക്കിയുള്ളവര്‍ പിറകേ…

കൊച്ചി: നടി പാര്‍വതിയെ ട്രോളിയവര്‍ ഇനി കണ്ടം വഴി ഓടേണ്ടിവരും. നടിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉച്ചക്ക് കോടതിയില്‍ ഹാജരാക്കും. പാര്‍വതിക്കെതിരായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് പ്രിന്‍േറായെ കൊച്ചി പോലീസ് അറസറ്റ് ചെയ്തത്. തനിക്കെതിരേ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് നടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും ഡിജിപിക്കും പാര്‍വ്വതി പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി. കസബയുടെ പേരില്‍ തുടങ്ങിയ വിവാദം ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ കത്തിപ്പടരുകയാണ്. ആയിരക്കണക്കിനാളുകളാണ് പാര്‍വതിയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തത്. പ്രിന്റോയുടെ അറസ്റ്റ് പലരെയും ഭയപ്പെടുത്തിയിരിക്കുകയാണ്.

Read More

ഓഗസ്റ്റ് 17ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കുമോ ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

സണ്ണി ലിയോണ്‍ ഓഗസ്റ്റ് 17ന് കൊച്ചിയിലെത്തുമെന്ന വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്. അന്ന് ഹര്‍ത്താലു വയ്ക്കുന്ന പാര്‍ട്ടിക്കാരെ പക്ഷഭേദമില്ലാതെ പഞ്ഞിക്കിടുമെന്ന് കൊച്ചിയിലെ ഫ്രീക്കന്മാര്‍ പറയുന്നു. ഓഗസ്റ്റ് 17ന് അവധി തരാത്തതില്‍ പ്രതിഷേധിച്ച് ജോലി രാജി വയ്ക്കുന്ന ആളുകളെയും ട്രോളില്‍ കാണാം. എന്തായാലും ഓഗസ്റ്റ് 17ന് കൊച്ചി ജനസാഗരമാവുമെന്നുറപ്പാണ്… ട്രോളുകള്‍ ഇങ്ങനെ…

Read More

‘കൊച്ചി മെട്രോയില്‍ ആദ്യമായികള്ളവണ്ടി കയറിയ മഹാന്‍’ ;കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം യാത്ര ചെയ്ത കുമ്മനത്തെ ട്രോളി ട്രോളന്മാര്‍

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എത്തിയതിനെ ട്രോളി സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കു ലഭിക്കാത്ത അവസരം കുമ്മനത്തിനു ലഭിച്ചതോടെയാണ് സോഷ്യല്‍ മീഡിയ കുമ്മനത്തിനെതിരേ ട്രോളഭിഷേകം നടത്തിയത്. കൊച്ചി മെട്രോയില്‍ കള്ളവണ്ടി കയറിയ ആദ്യ ആള്‍ എന്നതാണ് ഒരു ട്രോള്‍.

Read More

അവാര്‍ഡ് തുകയിലെ വൈരുദ്ധ്യവും പ്രിയദര്‍ശനും ട്രോളന്മാരുടെ പുതിയ ഇരകള്‍! ദേശീയ പുരസ്‌കാരം ഭാര്യയുടെ കളിയാക്കലിനുള്ള മറുപടിയെന്ന് അക്ഷയ് കുമാര്‍; ദേശീയ അവാര്‍ഡിന് പിന്നിലെ ചില കൗതുകങ്ങള്‍

അവാര്‍ഡിനര്‍ഹരായവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനമായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവേളയില്‍ നടന്നത്. ജൂറി അംഗമായിരുന്ന പ്രിയദര്‍ശന്‍ അവാര്‍ഡിനായി പരിഗണിച്ചത് തന്റെ സുഹൃത്തുക്കളെയാണെന്നുള്ള ആരോപണമുയരുന്നുണ്ട്. പ്രിയദര്‍ശനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനുപുറമെ അവാര്‍ഡ് ലഭിച്ചവര്‍ക്ക് കിട്ടുന്ന പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളും കൗതുകമാവുകയാണ്. മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയെങ്കിലും അക്ഷയ്കുമാറിന് കിട്ടുന്നത് മോഹന്‍ലാലിന് കിട്ടുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുകയാണെന്നുള്ളതാണ് ഇതിലെ കൗതുകകരമായ വസ്തുത. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓരോ അവാര്‍ഡിനും നല്‍കുന്ന തുകയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് അവാര്‍ഡ് തുകയിലെ കൗതുകങ്ങള്‍ കാണാന്‍ കഴിയുന്നത്. ഇതുപ്രകാരം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. അതേസമയം പുലിമുരുകന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ മോഹന്‍ലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്.…

Read More