ആ സീന്‍ അഭിനയിക്കാന്‍ ലാലിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല; മകളുടെ വിവാഹം നടത്തിയതും വീട് പണി കഴിപ്പിച്ചതും മോഹന്‍ലാല്‍; നടി ശാന്ത കുമാരിക്ക് പറയാനുള്ളത്

മോഹന്‍ലാല്‍ വലിയ മനസിന് ഉടമെയന്ന് നടി ശാന്തകുമാരി. ലാല്‍ ഇടപെട്ടതോടെയാണ് മകളുടെ വിവാഹവും വീടിന്റെ പണിയും നടന്നതെന്ന് ശാന്തകുമാരി പറഞ്ഞു. അമൃതാ ടിവിയിലെ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

തന്റെ രണ്ടാമത്തെ മകളുടെ വിവാഹം നടക്കാതെ പോകണ്ടതായിരുന്നു, എന്നാല്‍ തക്ക സമയത്ത് മോഹന്‍ലാലിന്റെ സഹായം ലഭിച്ചതു കൊണ്ടാണ് അവള്‍ക്ക് ഒരു ജീവിതം ലഭിച്ചതെന്നും ശാന്തകുമാരി പറയുന്നു. മോഹന്‍ലാലിനോട് വാത്സല്യം കൂടാനുണ്ടായ കാരണവും അവര്‍ വെളിപ്പെടുത്തി. വിയറ്റ്നാം കോളനിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അന്ന് ഫിലോമിന ചേച്ചിയുടെ കാല് മുറിഞ്ഞിട്ട് പഴുത്തിരിക്കുന്നു, വല്ലാത്ത വേദനയുമുണ്ട്. കണ്ടാല്‍ അറയ്ക്കുന്ന അവസ്ഥ. ചേച്ചിയെ പൊക്കിയെടുത്ത് കൊണ്ടുപോകുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. എന്നാല്‍ ഇത് അഭിനയിക്കാന്‍ ലാലിന് ഒരു ബുന്ധിമുട്ടും ഉണ്ടായിരുന്നില്ല. ആ സംഭവത്തിന് ശേഷം മോഹന്‍ലാലിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് ശാന്തകുമാരി പറഞ്ഞു.

 

Related posts