രാഷ്ട്രീയത്തില്‍ ഇറങ്ങി നാടു നന്നാക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്നു; പക്ഷെ പിന്നീട് സംഭവിച്ചത്… വെളിപ്പെടുത്തലുമായി നടി ഷീല…

മലയാള സിനിമയിലെ നിത്യവസന്തമാണ് നടി ഷീല. സത്യന്‍, നസീര്‍ ഉള്‍പ്പെടെയുള്ള മുന്‍കാല സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങി ഷീല ഇപ്പോഴും അമ്മയായും മുത്തശ്ശിയായും ഒക്കെ സിനിമയില്‍ സജീവമണ്.

ഒരുകാലത്ത് കരുത്തുറ്റ നായിക കഥാപാത്രങ്ങളായി മലയാളി മനസുകള്‍ കീഴടക്കിയ ഷീല നായകന് തുല്യാമായ പ്രതിഫലം വാങ്ങുന്ന നടി കൂടിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും വിട്ടുനിന്ന ഷീല ഒരു ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തുകയായിരുന്നു.

ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമായ ഷീല തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

രാഷ്ട്രീയ തെരഞ്ഞെടുപ്പില്‍ ഒന്ന് മത്സരിക്കണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അതിന്റെ അവസാന ലാപ്പിലെത്തി നില്‍ക്കുമ്പോള്‍ തനിക്ക് ഒരുകാലത്ത് രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ഷീല തുറന്ന് പറഞ്ഞത്.

തനിക്ക് രാഷ്ട്രീയത്തില്‍ വരാനും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയായി നാട് നന്നാക്കാനും ആഗ്രഹമുണ്ടായിരുന്നു എന്ന് ഷീല പറയുന്നു. എന്നാല്‍, പിന്നീട് ഇതെല്ലാം നല്ല കാര്യങ്ങളാണെന്ന് തെറ്റിദ്ധാരണ തിരുത്തിയെന്നും നടി വ്യക്തമാക്കി.

വലിയ തിമിംഗലങ്ങളും മുതലകളുമൊക്കെയുള്ള രാഷ്ട്രീയത്തില്‍ ചെറുമീനായ തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലായി. പണാധിപത്യം വാഴുന്ന രാഷ്ട്രീയക്കളരിയില്‍ ചിലരെങ്കിലും പണം വാങ്ങി വോട്ടു ചെയ്യുമെന്നും ഷീല വ്യക്തമാക്കി.

Related posts

Leave a Comment