കുമരകത്ത് ബാറിൽ സംഘർഷം; രണ്ടു വീടുകൾ തകർത്തു, അഞ്ചുപേർക്ക് പരിക്ക്

കു​മ​ര​കം: ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു കു​മ​ര​ക​ത്ത് ര​ണ്ടു വീ​ടു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ കു​മ​ര​കം ക​റു​ക​മ​റ്റ​ത്തി​ൽ കൊ​ച്ചു​മോ​ൻ, ആ​ശാ​രി​മ​റ്റം കോ​ള​നി​യി​ൽ വി​ഷ്ണു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഒ​രു സം​ഘം ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

കൊ​ച്ചു​മോ​ൻ ഇ​യാ​ളു​ടെ ബ​ന്ധു​വും വാ​ര​യ​നാ​ട് കോ​ക്കോ​ത​മം​ഗ​ലം മാ​ക്കി​ൽ​ക​ട​യി​ൽ മ​നോ​ജ് ലാ​ൽ (43), മ​നോ​ജി​ന്‍റെ ഭാ​ര്യ രാ​ജി, വി​ഷ്ണു, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ കു​മ​ര​കം വ​ള​പ്പി​ൽ ശ​ര​ത്കു​മാ​ർ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ശ​ര​ത്കു​മാ​ർ, മ​നോ​ജ് എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ച്ചു​മോ​ൻ, വി​ഷ്ണു എ​ന്നി​വ​രെ എ​ന്നി​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​മ​ര​ക​ത്ത് ബാ​റി​ൽ വ​ച്ചു മ​ദ്യ​പാ​ന​ത്തി​നി​ട​യി​ൽ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. പീ​ന്നി​ട് ഇ​ന്നു പു​ല​ർ​ച്ചെ ച​ക്രം​പ​ടി പാ​ല​ത്തി​ലാ​ണ് ആ​ദ്യം ഏ​റ്റു​മൂ​ട്ട​ലു​ണ്ടാ​യ​ത്. ഇ​വി​ടെ വ​ച്ചാ​ണു ശ​ര​ത്കു​മാ​റി​നു മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​യാ​ളെ മ​ട​ൽ ഉ​പ​യോ​ഗി​ച്ചാ​ണു ഒ​രു സം​ഘം മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ പ്ര​തി​കാ​രം തീ​ർ​ക്കാ​നാ​ണ് കൊ​ച്ചു​മോ​ന്‍റെ​യും വി​ഷ്ണു​വി​ന്‍റെ വീ​ടു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ഇ​തി​നി​ട​യി​ലാ​ണ് കൊ​ച്ചു​മോ​ന്‍റെ വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ മ​നോ​ജി​നും ഭാ​ര്യ രാ​ജി​യ്ക്കും മ​ർ​ദ​ന​മ​മേ​റ്റ​ത്.

പ്ര​ദേ​ശ​ത്ത് മു​ന്പു സി​പി​എം ബി​ജെ​പി സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കു​മ​ര​കം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment