ചികിത്സ ലഭിച്ചില്ല; എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ആ​ദി​വാ​സി കുഞ്ഞ് മ​രി​ച്ചു


മലപ്പുറം: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ ആ​ദി​വാ​സി കുഞ്ഞ് മ​രി​ച്ചു. നി​ല​ന്പൂ​ർ പാ​ത്തി​പ്പാ​റ ച​ക്ക​പ്പാ​ലി കോ​ള​നി​യി​ലെ രാ​ജു-സു​നി​ത​ ദമ്പതികളുടെ മൂ​ന്നു മാ​സം പ്രാ​യ​മാ​യ കുഞ്ഞാണ് മ​രി​ച്ച​ത്. എ​ട്ടു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ദമ്പതികൾക്ക് ജനിച്ച കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.

ഒക്ടോബർ ഒ​ന്നി​നു ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ദമ്പതികൾ കു​ട്ടി​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ഡോ​ക്ട​റെ കാ​ണി​ച്ചു. തു​ട​ർ​ന്നു കു​ട്ടി​ക്ക് ക​ഫ​കെ​ട്ടി​നു​ള്ള മ​രു​ന്നു ന​ൽ​കി വി​ട്ട​യ​ച്ചു. രോ​ഗം മൂ​ർഛി​ച്ച​തോ​ടെ പി​റ്റേ​ന്നു പു​ല​ർ​ച്ചെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന കു​ട്ടി​ക്ക് ക​ഫ​കെ​ട്ടി​നു ത​ന്നെ മ​രു​ന്നു ന​ൽ​കി വി​ട്ടു​യ​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ശ്വാ​സ​ത​ട​സം കൂ​ടി​യ​തോ​ടെ വീ​ണ്ടും ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എത്തിച്ച കുഞ്ഞ് പു​ല​ർ​ച്ചെ അഞ്ചോടെ മരിച്ചു.

അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്നു ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​മെ​ന്നു കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ തു​ട​ർ​ച്ച​യാ​യി എ​ത്തി​യി​ട്ടും മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്ന​ത്.

10 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ നി​ന്നു മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ ര​ണ്ടു ആ​ദി​വാ​സി കു​രു​ന്നു​ക​ളാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. സെപ്റ്റംബർ 25ന് ​മ​ന്പാ​ട് എ​ട​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ പാ​ല​ന്‍റെ​യും സീ​ത​യു​ടെ​യു​ടെ​യും മൂ​ന്ന​ര വ​യ​സു​കാ​രി​യാ​യ മ​ക​ൾ രാ​ജി കൃ​ഷ്ണ മ​രി​ച്ച​തും നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ നി​ന്നു ചി​കി​ൽ​സ ല​ഭി​ക്കാ​തെ​യാ​ണെ​ന്നു പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു.

ര​ണ്ടു​മൂ​ന്നു ത​വ​ണ ഈ കുട്ടിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗം മൂ​ർഛി​ച്ചു കു​ട്ടി മ​രി​ക്കുകയായിരുന്നു. ഇതിന് പി​ന്നാ​ലെ​യാ​ണ് മൂ​ന്നു മാ​സം പ്രാ​യ​മാ​യ ആ​ദി​വാ​സി കുഞ്ഞ് മരിക്കുന്നത്.

Related posts