മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘിയെന്ന് മുല്ലപ്പള്ളി

കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ശങ്കർ റേയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. ശങ്കർ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാര നാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.

തന്ത്രിയുടെ അനുഗ്രഹം തേടി പ്രചരണം തുടങ്ങിയത് ഇതിന്‍റെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കാൻ പോകുന്നുവെന്നതിന്‍റെ തെളിവാണിതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Related posts