വിമാന ടിക്കറ്റിനായി നടന്നത് 1000 കിലോമീറ്റര്‍! ജഗനാഥന് രക്ഷകയായി സുഷമ സ്വരാജ്

sushamaദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനായി തമിഴ്‌നാട് സ്വദേശി നടക്കേണ്ടി വന്നത് ആയിരത്തിലേറെ കിലോമീറ്ററുകള്‍. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയായ ജഗന്നാഥന്‍ സെല്‍വരാജ് എന്ന പ്രവാസിയാണ് സ്വദേശത്തേയ്ക്ക് മടങ്ങാനുള്ള നിയമനടപടിയ്ക്കായ് ഈ ദുരിതം നേരിട്ടത്. ശെല്‍വരാജ് നാട്ടിലുള്ള തന്റെ അമ്മയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കമ്പനിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും കമ്പനി അധികൃതര്‍ ഇയാളെ നാട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിച്ചു.

കോടതിയിലേക്ക് പോകാനുള്ള യാത്രാക്കൂലിപോലും കൈയില്‍ ഇല്ലാത്തതിനാലാണ് കേസ് നടക്കുന്ന ദിവസങ്ങളിലെല്ലാം സോണാപ്പൂരിലെ താമസ സ്ഥലത്ത് നിന്ന് 22 കിലോമീറ്റര്‍ നടന്നാണ് ഇയാള്‍ ദുബായിലെ കോടതിയില്‍ എത്തിക്കൊണ്ടിരുന്നത്. രണ്ട് മണിക്കൂറുകൊണ്ടാണ് ഇയാള്‍ ഇത്രയും ദൂരം നടന്നിരുന്നത്. കോടതിയില്‍ നിന്ന് തിരിച്ചും നടന്നാണ് വരവ്. അതായത് നാല് മണിക്കൂറുകൊണ്ട് 54 കിലോമീറ്ററുകളാണ് ശെല്‍വരാജ് നടന്നത്.

ഇത്തരത്തില്‍ 20 ലധികം പ്രാവശ്യം കോടതിയില്‍ ഹാജരായതായി ശെല്‍വരാജ് പറയുന്നു. കോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ശെല്‍വരാജ്. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദുബായിലെ ഇന്ത്യന്‍ എംബസിയോട് ഇതേക്കുറിച്ച് വിശദീകരണം തേടിയതായി അറിയിച്ചു.

Related posts