പുരുഷന്മാരെ എതിര്‍ക്കുകയല്ല ഫെമിനിസം! സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍ സൈലന്റായി ശ്രദ്ധിക്കാറുണ്ട് എന്നല്ലാതെ ഫെമിനിസ്റ്റ് ആകാന്‍ വേണ്ടി ശ്രമിക്കാറില്ല; നടി അഹാന കൃഷ്ണയ്ക്ക് പറയാനുള്ളത്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് താരപുത്രികൂടിയായ അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍ മക്കളില്‍ മൂത്തമകള്‍. സിനിമയില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ത്രീകളെല്ലാം തന്നെ സിനിമാമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് വാചാലരാവുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായമാണ് അഹാനയ്ക്കുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ അഹാനയോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ചപ്പോള്‍ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

അഹാനയുടെ ഉത്തരം ഇങ്ങനെയായിരുന്നു…’ഫെമിനിസം എന്ന വാക്കിന്റെ അര്‍ഥം അല്‍പം വളച്ചൊടിക്കപ്പെട്ടു പോയി. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ സൈലന്റായി ശ്രദ്ധിക്കാറുണ്ട്. പുരുഷന്മാരെ എതിര്‍ക്കുകയല്ല ഫെമിനിസം. എനിക്ക് നിരവധി ആണ്‍സുഹൃത്തുക്കളുണ്ട്. അവരുമായി സൗഹൃദപരമായി ഇടപെടാറുമുണ്ട്. എന്റെ വീട്ടില്‍ ഞങ്ങള്‍ അഞ്ചു സ്ത്രീകളാണ്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഞാന്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാറുണ്ട്. സമത്വത്തില്‍ വിശ്വസിക്കുന്നു എന്നല്ലാതെ ഫെമിനിസ്റ്റ് ആകാന്‍ വേണ്ടി ശ്രമിക്കാറില്ല. ഹാപ്പിയായി ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക, അത്രയേയുള്ളൂ’.

 

Related posts