കാസര്‍ഗോഡ് ജില്ലയിലെ എച്ച്‌ഐവി രോഗികളുടെ എണ്ണം കേട്ട് ഞെട്ടരുത്..! അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് പകര്‍ന്നത് മാത്രം 59 എണ്ണം

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 857 എ​ച്ച്ഐ​വി രോ​ഗ​ബാ​ധി​ത​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 430 പേ​ര്‍ സ്ത്രീ​ക​ളും 397 പേ​ര്‍ പു​രു​ഷ​ന്മാ​രും 14 പേ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളും 16 പേ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്.

ജി​ല്ല​യി​ല്‍ 59 എ​ച്ച്ഐ​വി കേ​സു​ക​ളി​ലും അ​മ്മ​യി​ല്‍​നി​ന്നും ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ലേ​ക്ക് അ​ണു​ബാ​ധ പ​ക​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​യ്ഡ്‌​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഏ​ഴ് ജ്യോ​തി​സ് കേ​ന്ദ്ര​ങ്ങ​ളും 19 ഫെ​സി​ലി​റ്റേ​റ്റ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ലൈം​ഗി​ക​രോ​ഗ ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പു​ല​രി, എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഉ​ഷ​സ്,

സ്വ​വ​ര്‍​ഗാ​നു​രാ​ഗി​ക​ള്‍, സ്ത്രീ ​ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​സ്, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍, ട്ര​ക്കേ​ര്‍​സ് എ​ന്നീ ല​ക്ഷ്യ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന അ​ഞ്ച് സു​ര​ക്ഷാ പ്രോ​ജ​ക്ടു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

എ​ച്ച്ഐ​വി പ​രി​ശോ​ധ​ന, എ​ആ​ര്‍​ടി ചി​കി​ത്സ എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്. എ​ച്ച്ഐ​വി ബാ​ധി​ത​നാ​യി ഒ​രു കു​ട്ടി​പോ​ലും ജ​നി​ക്ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ളും അ​വ​രു​ടെ ഗ​ര്‍​ഭ​കാ​ല​ത്തി​ന്‍റെ ആ​ദ്യ മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​നി​ട​യി​ല്‍ എ​ച്ച്ഐ​വി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം.

എ​ച്ച്ഐ​വി പോ​സി​റ്റീ​വ് ആ​കു​ക​യാ​ണെ​ങ്കി​ല്‍ എ​ആ​ര്‍​ടി ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​യി എ​ച്ച്ഐ​വി അ​ണു​ബാ​ധ​യി​ല്‍​നി​ന്നും ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​നെ ര​ക്ഷി​ക്കാം.

ഇ​തി​നാ​യി ജി​ല്ല​യു​ടെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് സൗ​ജ​ന്യ എ​ച്ച്ഐ​വി പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

Related posts

Leave a Comment