ഇനി ട്രംപ് പറക്കും പുതിയ എയര്‍ഫോഴ്‌സ് വണില്‍;ഡോണാള്‍ഡ് ട്രംപിന്റെ വിമാനം ഒരു അദ്ഭുതലോകം

trump-600വാഷിങ്ടണ്‍ :അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇനി പുതിയ എയര്‍ഫോഴ്‌സ് വണ്ണില്‍ പറക്കും. മിനി വൈറ്റ്ഹൗസ് എന്നു വിശേഷിപ്പിക്കാവുന്ന ബോയിംഗ് 747 200ബി വിസി25എ ജംബോജെറ്റ് വിമാനത്തിലാവും ഇനി ട്രംപിന്റെ ആകാശസഞ്ചാരം. അമേരിക്കന്‍ വൈസ് പ്രസിഡന്റും ഇതേ വിഭാഗത്തിലുള്ള വിമാനത്തില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. ലോകത്തെവിടെയിരുന്നും വൈറ്റ്ഹൗസിലേതു പോലെ പ്രവര്‍ത്തിക്കാം എന്നതാണ് വിമാനത്തിന്റെ സവിശേഷത.

4000 ചതുരശ്ര അടി വിസ്തീര്‍ണമാണ് വിമാനത്തിനുളളത്. മൂന്ന് നിലകളോടു കൂടിയതും പ്രസിഡന്റിനു മാത്രമായി പ്രത്യേകം സജ്ജമാക്കിയതുമായ ആഡംബര ബെഡ്‌റൂം, അത്യാധുനിക ആശയവിനിമയ സംവിധാനം. എണ്‍പതോളം ടെലിഫോണുകള്‍ ,19 എല്‍സിഡി സ്ക്രീനുകള്‍ തുടങ്ങിയവയാണ് വിമാനത്തിന്റെ സവിശേഷതകള്‍. പരമാവധി 102 പേര്‍ക്കാണ് എയര്‍ഫോഴ്‌സ് വണില്‍ സഞ്ചരിക്കാനാവുക.100 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാള്‍. ഭൂമിയിലും ആകാശത്തുനിന്നുമുള്ള ആക്രമങ്ങളെ ഒരേ സമയം ഫലപ്രദമായി ചെറുക്കാം എന്നതാണ് വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. യാത്രയ്ക്കിടെ എപ്പോള്‍ വേണമെങ്കിലും ഇന്ധനം നിറയ്ക്കാം. വിമാനത്തിനു നേരെ എത്ര വലിയ ആക്രമുണ്ടായാലും യന്ത്ര തകരാര്‍ ഉണ്ടാകില്ലയെന്നതും വിമാനത്തെ അനുപമമാക്കുന്നു.

Related posts