പ​റ​ന്നു​യ​ർ​ന്ന​ത് ച​രി​ത്ര​ത്തി​ലേ​ക്ക്; എ​യ​ർ​ഹോ​സ്റ്റ​സാ​യ അ​മ്മ വി​ര​മി​ച്ച ദി​ന​ത്തി​ൽ വി​മാ​നം പ​റ​ത്തി മ​ക​ൾ

എ​യ​ർ​ഇ​ന്ത്യ​യി​ലെ മു​പ്പ​ത്തി​യെ​ട്ടു വ​ർ​ഷ​ത്തെ എ​യ​ർ​ഹോ​സ്റ്റ​സ് സേ​വ​ന​ത്തി​നു ശേ​ഷം അ​മ്മ വി​ര​മി​ക്കു​ന്ന ദി​ന​ത്തി​ൽ അ​തേ വി​മാ​നം പ​റ​ത്തി മ​ക​ൾ. പൂ​ജ ചി​ൻ​ച​ൻ​ക​ർ എ​ന്ന അ​മ്മ​യ്ക്കാ​ണ് ഈ ​അ​പൂ​ർ​വ സൗ​ഭാ​ഗ്യം ല​ഭി​ച്ച​ത്.

1980ൽ ​എ​യ​ർ​ഇ​ന്ത്യ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച പൂ​ജ 1981 മാ​ർ​ച്ച് ഒ​ന്ന് മു​ത​ലാ​ണ് മും​ബൈ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ൽ ജോ​ലി ആ​രം​ഭി​ച്ച​ത്. മു​പ്പ​ത്തി​യെ​ട്ടു വ​ർ​ഷ​ത്തെ ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു ശേ​ഷം മും​ബൈ-​ബാം​ഗ്ലൂ​ർ-​മും​ബൈ വി​മാ​ന​ത്തി​ലാ​യി​രു​ന്നു പൂ​ജ​യു​ടെ ജോ​ലി​യു​ടെ അ​വ​സാ​ന ദി​നം.

ഇ​തേ വി​മാ​നം പ​റ​ത്തി​യ​താ​ക​ട്ടെ മ​ക​ൾ അ​ഷ്റി​ത​യും. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് പ​ത്തു മി​നി​ട്ട് മു​മ്പാ​ണ് പ്ര​ധാ​ന​പൈ​ല​റ്റ് യാ​ത്ര​ക്കാ​രോ​ട് പൂ​ജ​യു​ടെ വി​ര​മി​ക്ക​ലി​നെ കു​റി​ച്ചു പ​റ​ഞ്ഞ​ത്. ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് അ​വ​ർ പൂ​ജ​യു​ടെ യാ​ത്ര​യ​യ​പ്പി​നെ കു​റി​ച്ച് കേ​ട്ടി​രു​ന്ന​ത്.

മാ​ധ്യ​മ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന പൂ​ജ​യു​ട മ​ക​ൾ അ​ഷ്റി​ത 2016മു​ത​ലാ​ണ് പൈ​ല​റ്റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. അ​ഷ്റി​ത​യെ കു​റി​ച്ച് പൂ​ജ പ​റ​യു​ന്ന​തി​ങ്ങ​നെ. “ഞാ​ൻ അ​വ​ളോ​ട് വെ​റു​തെ ചോ​ദി​ച്ചു പൈ​ല​റ്റാ​കാ​ൻ താ​ത്പ​ര്യ​മു​ണ്ടോ​യെ​ന്ന്. എ​ന്നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് അ​വ​ൾ പ​റ​ഞ്ഞു എ​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്ന്.

അ​ഷ്റി​ത പൈ​ല​റ്റാ​കു​ക എ​ന്ന​ത് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. കാ​ന​ഡ​യി​ൽ നി​ന്നും പൈ​ല​റ്റ് ലൈ​സ​ൻ​സ് ല​ഭി​ച്ച അ​ഷ്റി​ത​യെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ എ​യ​ർ​ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു അ​വ​ളു​ടെ സ്വ​പ്നം’.

ജോ​ലി​യി​ൽ നി​ന്നും താ​ൻ വി​ര​മി​ക്കു​ന്ന ദി​വ​സം വി​മാ​നം മ​ക​ൾ പ​റ​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പൂ​ജ മ​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് ഏ​റെ നാ​ള​ത്തെ ആ​ഗ്ര​ഹം മ​ക​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യെ​ന്ന് പൂ​ജ അ​റി​ഞ്ഞ​ത്. അ​മ്മ​യു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ച്ച​തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷം ഉ​ണ്ടെ​ന്നും അ​തി​നാ​യി ത​ന്നെ സ​ഹാ​യി​ച്ച എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റി​നോ​ട് അ​തി​യാ​യ ന​ന്ദി​യു​ണ്ടെ​ന്നും അ​ഷ്റി​ത പ​റ​യു​ന്നു.

Related posts