നെടുമ്പാശേരി വിമാനത്താവളത്തിനു കെ. കരുണാകരന്റെ പേര് നല്കണമെന്ന്

bis-cochin-airportമൂവാറ്റുപുഴ: കേരളത്തിന്റെ വികസനത്തിനു അടിത്തറ പാകിയ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണയ്ക്കായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു കെ. കരുണാകരന്റെ പേര് നല്‍കണമെന്ന് മൂവാറ്റുപുഴയില്‍ ചേര്‍ന്ന കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.    മൂവാറ്റുപുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ. കരുണാകരന്‍ സപ്തതി സ്മാരക ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍. രമേശ് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ വലിയ വികസന പദ്ധതികളുടെ ഉപജ്ഞാതാവായിരുന്നു കെ. കരുണാകരനെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എംഎല്‍എ.  കരുണാകരന്റെ ആറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഐഎന്‍ടിയുസി കോതമംഗലം റീജണല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറല്‍ സെക്രട്ടറി അബു മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വി.ജെ. പൗലോസ്, കെ.കെ. ഇബ്രാഹിം കുട്ടി, പി.പി. ഉതുപ്പാന്‍, എ.ജി.ജോര്‍ജ്, എബി ഏബ്രഹാം, റോയി കെ .പോള്‍, പി.സി. ജോര്‍ജ്, പി.എ. പാദുഷ, ഭാനുമതിരാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

എന്‍ജിഒ അസോസിയേഷനും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും സംയുക്തമായി  കെ. കരുണാകരന്‍ അനുസ്മരണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. കുര്യന്‍ അധ്യക്ഷത വഹിച്ചു. പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ.ജി. ജോര്‍ജ്, കെ.എസ.് സുകുമാരന്‍, പി.എ. പാദുഷ, റോയി കെ. പോള്‍, കെ.പി. അഷറഫ്, പി.ആര്‍. അജി, ജിജോ പോള്‍, സിജു ഏബ്രഹാം, എന്‍. ജെ. ഷേര്‍ളി, സലിം മംഗലപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Related posts