ഐ​ശ്വ​ര്യ റാ​യി​യെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​; ഇറക്കിവിട്ടതിനെക്കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെ…

പാ​റ്റ്‌​ന: ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ് പ്ര​താ​പ് യാ​ദ​വി​ന്‍റെ ഭാ​ര്യ ഐ​ശ്വ​ര്യ റാ​യി​യെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് പ​രാ​തി. ഐ​ശ്വ​ര്യ റാ​യി ത​ന്നെ​യാ​ണ് ഭ​ര്‍​തൃ​മാ​താ​വ് റാ​ബ്‌​റി ദേ​വി​യും ഭ​ര്‍​തൃ​സ​ഹോ​ദ​രി മി​സ ഭാ​ര​തി​യും ചേ​ര്‍​ന്ന് ത​ന്നെ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി റാ​ബ്‌​റി ദേ​വി​യും കു​ടും​ബ​വും ത​നി​ക്ക് ഭ​ക്ഷ​ണം​പോ​ലും ന​ല്‍​കു​ന്നി​ല്ലെ​ന്നും അ​ടു​ക്ക​ള​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച ഐ​ശ്വ​ര്യ ഭ​ര്‍​തൃ​സ​ഹോ​ദ​രി മി​സ ഭാ​ര​തി​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ത​ന്‍റെ മാ​താ​പി​താ​ക്ക​ളാ​ണ് ദി​വ​സ​ങ്ങ​ളാ​യി ത​നി​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മി​സ ഭാ​ര​തി ത​ന്നെ നി​ര​ന്ത​രം ഉ​പ്ര​ദ​വി​ക്കാ​റു​ണ്ടെ​ന്നും റാ​ബ്റി​യും മി​സ​യും ചേ​ർ​ന്നാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നും ഐ​ശ്വ​ര്യ കൂ​ട്ടി​ച്ചേ​ർ​ത്തു. തേ​ജ് പ്ര​താ​പ് യാ​ദ​വ്‌- ഐ​ശ്വ​ര്യ റാ​യ് വി​വോ​ഹ മോ​ച​ന​ക്കേ​സ് നി​ല​വി​ല്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Related posts