തീ​ർ​ത്തും അ​രോ​ച​കം! ഐശ്വര്യയെ ട്രോളിയ വി​വേ​ക് ഒ​ബ്റോ​യി​ക്ക് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്; മാ​പ്പ് പ​റ​യി​ല്ലെ​ന്ന് വി​വേ​ക് ഒ​ബ്‌​റോ​യ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍റെ വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ട്വി​റ്റ​റി​ൽ ട്രോ​ൾ പ​ങ്കു​വ​ച്ച വി​വേ​ക് ഒ​ബ്റോ​യി​ക്ക് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. അ​ഭി​പ്രാ​യ സ​ര്‍​വെ, എ​ക്‌​സി​റ്റ് പോ​ള്‍, തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​വ മൂ​ന്നും ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തെ​ക്കു​റി​ച്ച് പ​വ​ന്‍ സിം​ഗ് എ​ന്നൊ​രാ​ള്‍ പ​ങ്കു​വ​ച്ച മീം ​ആ​ണ് വി​വേ​ക് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. താ​ര​ത്തി​നെ​തി​രെ ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​റും കാ​യി​ക​താ​രം ജ്വാ​ല ഗു​ട്ട​യും അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തിയിരുന്നു.

മു​ൻ കാ​മു​കി​യാ​യി​രു​ന്ന ഐ​ശ്വ​ര്യ റാ​യ്, സ​ൽ​മാ​ൻ ഖാ​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ആ​രാ​ധ്യ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം വി​വേ​ക് ഒ​ബ്റോ​യി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ വ​ച്ചു​ള്ള മീം ​ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ട്രോ​ൾ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും അ​പ​മാ​നി​ക്ക​പ്പെ​ട്ട വ്യ​ക്തി​യോ​ടും വി​വേ​ക് ഒ​ബ്റോ​യി ഖേ​ദ​പ്ര​ക​ട​നം ന​ട​ത്ത​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ രേ​ഖ ശ​ർ​മ പ​റ​ഞ്ഞു. ഇ​തി​ന് ത​യാ​റ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ട്വീ​റ്റ് നീ​ക്കം ചെ​യ്യാ​ൻ ട്വി​റ്റ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും രേ​ഖ ശ​ർ​മ പ​റ​ഞ്ഞു.

ഇ​തി​ൽ രാ​ഷ്ട്രീ​യ​മ​ല്ലെ​ന്നും വെ​റും ജീ​വി​ത​മാ​ണെ​ന്നു​മു​ള്ള കു​റി​പ്പോ​ടെ​യാ​ണ് വി​വേ​ക് ഒ​ബ്റോ​യി ട്രോ​ൾ ട്വീ​റ്റ് ചെ​യ്ത​ത്. മീം ​സൃ​ഷ്ടി​ച്ച വ്യ​ക്തി​യു​ടെ സ​ര്‍​ഗാ​ത്മ​ക​ത​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ താ​ര​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ‘തീ​ർ​ത്തും അ​രോ​ച​കം’ എ​ന്നാ​യി​രു​ന്നു സോ​നം ക​പൂ​റി​ന്‍റെ പ്ര​തി​ക​ര​ണം. ട്വീ​റ്റ് എ​ന്തൊ​രു അ​സം​ബ​ന്ധ​മാ​ണെ​ന്നും വി​വേ​കി​ന്‍റെ അ​വ​സ്ഥ​യി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും ജ്വാ​ല ഗു​ട്ട ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മാ​പ്പ് പ​റ​യി​ല്ലെ​ന്ന് വി​വേ​ക് ഒ​ബ്‌​റോ​യ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍റെ വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ട്വി​റ്റ​റി​ൽ ട്രോ​ൾ പ​ങ്കു​വ​ച്ച വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്‌​റോ​യ്. ത​ന്നോ​ട് മാ​പ്പു പ​റ​യാ​നാ​ണ് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നു എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. തെ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ മാ​പ്പ് പ​റ​യേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ഭി​പ്രാ​യ സ​ര്‍​വെ, എ​ക്‌​സി​റ്റ് പോ​ള്‍, തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​വ മൂ​ന്നും ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തെ​ക്കു​റി​ച്ച് പ​വ​ന്‍ സിം​ഗ് എ​ന്നൊ​രാ​ള്‍ പ​ങ്കു​വ​ച്ച മീം ​ആ​ണ് വി​വേ​ക് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രു​ന്ന​ത്. മു​ൻ കാ​മു​കി​യാ​യി​രു​ന്ന ഐ​ശ്വ​ര്യ റാ​യ്, സ​ൽ​മാ​ൻ ഖാ​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ആ​രാ​ധ്യ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം വി​വേ​ക് ഒ​ബ്റോ​യി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ വ​ച്ചു​ള്ള മീം ​ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ട്രോ​ൾ. സംഭവത്തിൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ വി​വേ​കി​ന് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Related posts