ക​ല്യാ​ണം ക​ഴി​ക്കാൻ താല്പര്യമില്ല; ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് ആലോചിച്ചതെന്ന് ഐശ്വര്യ ലക്ഷ്മി

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ പു​തി​യ അ​ഭി​മു​ഖം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്നു. താ​ന്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ ഉ​ദേ്യശി​ക്കു​ന്നി​ല്ലെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണ് താ​രം.

ഒ​രു ത​മി​ഴി​ന് മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.ആ​രൊ​ക്കെ എ​ത്ര​വ​ട്ടം ചോ​ദി​ച്ചാ​ലും പ​റ്റി​ല്ലെ​ന്ന് പ​റ​യു​ന്ന ഒ​രു കാ​ര്യം എ​ന്താ​ണ് എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് താ​രം ക​ല്യാ​ണ​മെ​ന്ന് ഉ​ത്ത​രം ന​ല്‍​കി​യ​ത്.

അ​മ്മ ഇ​ക്കാ​ര്യം ഇ​പ്പോ​ഴും ത​ന്നോ​ട് പ​റ​യാ​റു​ണ്ടെ​ന്നും ഐ​ശ്വ​ര്യ പ​റ​ഞ്ഞു.​ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് വി​ചാ​രം മ​ന​സി​ല്‍ ഉ​ണ്ടാ​യ​ത്.

പ്രാ​യം ആ​യി ഒ​രു 70 വ​യ​സൊ​ക്കെ ആ​കു​മ്പോ​ള്‍ ആ​രും ഉ​ണ്ടാ​കി​ല്ലെ​ന്നും ഒ​റ്റ​യ്ക്കാ​കു​മെ​ന്നും അ​മ്മ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ക​ല്യാ​ണം ക​ഴി​ച്ചാ​ലോ​യെ​ന്ന് തോ​ന്നി​യ​തെ​ന്ന് താ​രം പ​റ​ഞ്ഞു.

ഒ​ന്നാ​ലോ​ചി​ച്ചെ​ങ്കി​ലും അ​വ​സാ​നം താ​ന്‍ വൃ​ദ്ധ സ​ദ​ന​ത്തി​ല്‍ പൊ​ക്കോ​ളാ​മെ​ന്ന് അ​മ്മ​യോ​ട് പ​റ​ഞ്ഞെ​ന്നും ക​ല്യാ​ണം ക​ഴി​ച്ചില്ലെങ്കി​ലും എ​നി​ക്ക് ഒ​ന്നും ന​ഷ്ട​പ്പെ​ടു​ന്നി​ല്ല​ല്ലോ​യെ​ന്നാ​ണ് ഞാ​ന്‍ വി​ചാ​രി​ക്കു​ന്ന​തെ​ന്നും ഐ​ശ്വ​ര്യ ല​ക്ഷ്മി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment