തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധം ! സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അഹമ്മദാബാദ് ഇമാം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് പാര്‍ട്ടിയായാലും മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാലും അവര്‍ ഇസ്ലാമിക വിരുദ്ധരാണ്.

സ്ത്രീകള്‍ മുന്നില്‍ വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയില്ലായിരുന്നു.

സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്.

സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നതെന്ന് ഇമാം ചോദിക്കുന്നു. വിഷയത്തില്‍ ഇമാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

Related posts

Leave a Comment