പാട്ട്പാടാൻ പറഞ്ഞപ്പോൾ പറഞ്ഞ് കേൾപ്പിച്ചു;  ധ​നു​ഷ് ചിത്രത്തിലെ ഓഡിഷനെക്കുറിച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി


ധ​നു​ഷ് നാ​യ​ക​നാ​യ ജ​ഗ​മേ ത​ന്തി​രം എ​ന്ന ത​മി​ഴ് സി​നി​മ​യി​ൽ ഓ​ഡീ​ഷ​ന് പോ​യ​പ്പോ​ൾ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് ഒ​രു വി​ശ​ദീ​ക​ര​ണം ന​ൽ​കി. പാ​ട്ട് പാ​ടു​ന്ന​താ​ണ് ചെ​യ്യി​പ്പി​ച്ച​ത്. എ​നി​ക്ക് പാ​ടാ​ൻ അ​റി​യി​ല്ല.

പി​ന്നെ ത​മി​ഴ്‌​നാ​ട​ല്ലെ… ആ​രും മ​ന​സി​ലാ​ക്കാ​ൻ പോ​കു​ന്നി​ല്ല​ല്ലോ എ​ന്ന് ക​രു​തി വെ​ണ്ണി​ലാ ച​ന്ദ​ന കി​ണ്ണം എ​ന്ന പാ​ട്ട് പാ​ടി. പാ​ടി എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല…

സ​ത്യ​ത്തി​ൽ പ​റ​യു​ക​യാ​യി​രു​ന്നു. അ​വ​ർ​ക്ക് ആ ​പാ​ട്ട് അ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് എ​നി​ക്ക് ആ ​സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. പ​ഴ​യ ആ ​ഒ​ഡീ​ഷ​ന്‍റെ വീ​ഡി​യോ റി​ലീ​സ് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ർ എ​ന്നെ ഇ​ട​യ്ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ട്.

സി​നി​മ​യി​ലെ എ​ന്‍റെ ജീ​വി​തം ക​ഷ്ട​പ്പാ​ടു​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. ദൈ​വം എ​നി​ക്ക് എ​ന്‍റെ വ​ഴി സ്മൂ​ത്ത് ആ​ക്കി. സി​നി​മായാ​ത്ര ദൈ​വം സ​ഹാ​യി​ച്ച് ന​ല്ല അ​നു​ഭ​വ​മാ​ണ്. -ഐ​ശ്വ​ര്യ ല​ക്ഷ്മി

Related posts

Leave a Comment