കൊ​റോ​ണ ബോധവത്ക്കരണത്തിന് സംഗീതവുമായി യുവാക്കൾ

കോട്ടയം: കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ​തി​രേ പ​ല​ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി നി​ര​വ​ധി​പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ സ​ജീ​വ​മാ​ണ്. സം​ഗീ​തം, നൃ​ത്തം, ചി​ത്ര​ങ്ങ​ൾ, കാ​ർ​ട്ടൂ​ൺ തു​ട​ങ്ങി ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും ഇ​വ​ർ കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ശ്ര​മ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ജി​ത്ത് നാ​യ​ക​നാ​യെ​ത്തി​യ വി​ശ്വാ​സം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​മാ​യ ക​ണ്ണാ​ന ക​ണ്ണേ… ക​ണ്ണാ​ന ക​ണ്ണേ… എ​ൻ മീ​ത് സാ​യ വാ… ​എ​ന്ന ഗാ​ന​ത്തി​ന്‍റെ ട്യൂ​ണി​ലാ​ണ് ഇ​വ​ർ കൊ​റോ​ണ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നാ​യി ഒ​രു മ​ല​യാ​ള (പാരഡി) ഗാ​ന​വു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത് .

ഇ​താ​ണ് കേ​ര​ളം… നാം ​ഒ​ന്നാ​ണ്… ന​മ്മ​ൾ തോ​ക്കി​ല്ല… എ​ന്നു തു​ട​ങ്ങു​ന്ന ജാ​ഗ്ര​ത മ്യൂ​സി​ക്ക​ൽ ആ​ൽ​ബം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ിരിക്കുന്നത്. സ​തീ​ഷ് കൈ​ന​ടി ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്രഫഷണൽ ഗാനമേള രംഗത്ത് സജീവമായ ക​ലാ​ഭ​വ​ൻ അ​യ്യ​പ്പ​ദാ​സ് ആ​ണ്.

ക​ലാ​ഭ​വ​ൻ രാ​കേ​ഷാ​ണ് ദൃ​ശ്യ​ങ്ങ​ൾ ഗാ​ന​ത്തി​ന്‍റെ റി​ക്കാ​ർ​ഡിം​ഗും വീ​ഡി​യോ എ​ഡി​റ്റിം​ഗും ന​ട​ത്തി​യ​ത്. എ​ല്ലാ​വ​രും അ​വ​രാ​ൽ ക​ഴി​യു​ന്ന രീ​തി​യി​ൽ കൊ​റോ​ണ​യ്ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഞ​ങ്ങ​ൾ ക​ലാ​കാ​ര​ന്മാ​രാ​ൽ ക​ഴി​യു​ന്ന രീ​തി​യി​ൽ ഒ​രു എ​ളി​യ ശ്ര​മ​മാ​ണ് ഈ ​സം​ഗീ​ത ആ​ൽ​ബം- അ​യ്യ​പ്പ​ദാ​സ് പ​റ​ഞ്ഞു.

ഈ ​ആ​ൽ​ബ​ത്തി​നു വേ​ണ്ട പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി മ​ണ​ർ​കാ​ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഐ.​കെ. സു​ബാ​ഷ് ഒ​പ്പം നി​ന്ന​ത് വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു എ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. അ​ദ്ദേ​ഹ​മാ​ണ് വീ​ഡി​യോ​യ്ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സ് ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ൽ​കി​യ​തെ​ന്നും അ​യ്യ​പ്പ​ദാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment