വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ… കോഴികളെ കടിച്ചുകൊന്ന പനച്ചിക്കാട്ടെ അജ്ഞാത ജീവിയെ കണ്ടെത്തി; പേടി ഒഴിഞ്ഞെങ്കിലും , ഭീഷണിപ്പെടുത്തിയ വിരുതെ പിടികൂടാൻ  വലവിരിച്ച് നാട്ടുകാർ


കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട്ട് മേ​ഖ​ല​യി​ൽ ക​റ​ങ്ങു​ന്ന അ​ജ്ഞാ​ത​ജീ​വി കാ​ട്ടു​പൂ​ച്ച​യെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് പ​ന​ച്ചി​ക്കാ​ട്ട് അ​ജ്ഞാ​ജീ​വി കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ന്നു ക​ള​ഞ്ഞ​ത്.

പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ഭ​യ​പ്പാ​ടി​ലാ​യി​രു​ന്നു. പാ​ത്താ​മു​ട്ടം കു​ഴി​യാ​ത്ത് മാ​ത്യു. കെ. ​ഐ​പ്പി​ന്‍റെ 1532 കോ​ഴി കു​ഞ്ഞു​ങ്ങ​ളെയാണ് അ​ജ്ഞാ​ത​ജീ​വി കൊ​ന്നുക​ള​ഞ്ഞ​ത്. കൂ​ട്ടി​ൽ ക​യ​റി​യാ​ണ് അ​ജ്ഞാ​ത ജീ​വി കോ​ഴി​കു​ഞ്ഞു​ങ്ങ​ളെ കൊ​ന്ന​ത്.

നാ​ളു​ക​ൾ​ക്കുമു​ന്പ് ഈ ​പ്ര​ദേ​ശ​ത്ത് അ​ജ്ഞാത​ജീ​വി കോ​ഴി​ക​ളെ കൊ​ന്നു​ക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ചേ​ർ​ന്നു കാ​ടു​ വെ​ട്ടി​ത്തെ​ളി​ക്കു​ക​യും പിന്നീട് കാ​ട്ടു​പൂ​ച്ച​യെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​ന്ന​ത്തെ അ​ജ്ഞാ​ത​ജീ​വി കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഇ​പ്പോ​ഴും കോ​ഴി​ക്കുഞ്ഞു​ങ്ങ​ളെ കൊ​ന്ന​ത് കാ​ട്ടു​പൂ​ച്ച ത​ന്നെ​യാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കോ​ഴി​കു​ഞ്ഞു​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കാ​ട്ടു​പൂ​ച്ച ത​ന്നെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

കോ​ഴി​ക്കുഞ്ഞു​ങ്ങ​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളാ​ണ് അ​ജ്ഞാത​ജീ​വി കൂ​ടു​ത​ലാ​യും ഭ​ക്ഷ​ണ​മാ​ക്കി​യത്. മാം​സ​ള​മാ​യ ഭാ​ഗ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ഇ​ത് കാ​ട്ടു​പൂ​ച്ച​യു​ടെ ഭ​ക്ഷ​ണ​രീ​തി​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ അ​ജ്ഞാ​ജീ​വി ഇ​റ​ങ്ങി​യ​തോ​ടെ പു​ലി​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്ന​ലെ​ന്ന് നാ​ട്ടി​ൽ വ്യാ​പ​ക പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഭ​യ​മാ​യി​രു​ന്നു.

അ​ജ്ഞാ​ജീ​വി കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. അ​തേ​സ​മ​യം നാ​ട്ടു​കാ​ർ ചേ​ർ​ന്നു കാ​ട്ടു​പൂ​ച്ച​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment