ലീ​ഗ് കോ​ൺ​ഗ്ര​സി​ന്‍റെ ക​ക്ഷ​ത്തി​ലെ കീ​റ​സ​ഞ്ചി​യ​ല്ല: എ.കെ. ബാലൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ലേ​ക്ക് സി​പി​എം ക്ഷ​ണി​ച്ചാ​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന മു​സ് ലിം ലീ​ഗ് നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ.​കെ. ബാ​ല​ൻ. ലീഗിന്‍റെ നിലപാട് ശ്ലാഘനീയമാണെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണ് മു​സ് ലിം ലീ​ഗ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് എ.​കെ.​ ബാ​ല​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും. ലീ​ഗ് കോ​ൺ​ഗ്ര​സി​ന്‍റെ ക​ക്ഷ​ത്തി​ലെ കീ​റ​സ​ഞ്ചി​യ​ല്ലെ​ന്ന് പ്ര​ക​ട​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളെ ലീ​ഗ് തി​രു​ത്തു​ന്നു​വെ​ന്നും എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

പാ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് സെ​മി​നാ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ പോ​ലും കോ​ൺ​ഗ്ര​സ് എ​തി​ർ​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് സ​മീ​പ​ന​ത്തോ​ട് യോ​ജി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ലീ​ഗി​ൽ വ​ന്നു ചേ​ർ​ന്നി​ട്ടു​ള്ള​തെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു.

കേ​ര​ളീ​യ​ത്തി​നാ​യി ചെ​ല​വാ​ക്കു​ന്ന പ​ണം നി​ക്ഷേ​പ​മാ​ണെ​ന്ന് എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. കേ​ര​ളീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്ര വ​രു​മാ​നം നേ​ടാ​നാ​വു​മെ​ന്ന് ഇ​നി​യു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കും. സ്കൂ​ൾ ക​ലോ​ത്സ​വം, കാ​യി​ക മ​ത്സ​രം എ​ന്നി​വ ധൂ​ർ​ത്താ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​യാ​റു​ണ്ടോ എ​ന്നും എ.​കെ ബാ​ല​ൻ ചോ​ദി​ച്ചു.

Related posts

Leave a Comment