കൂനിന്മേൽ കുരുവായി വെള്ളക്കരവും കൂട്ടുന്നു; ഏപ്രിൽ മുതൽ വർധന

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ വെ​ള്ള​ക്ക​ര​വും കൂ​ട്ടു​ന്നു. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം നി​ര​ക്ക് വ​ർ​ധന ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.​ ഇ​ത് സം​ബ​ന്ധി​ച്ച് ജ​ല അ​ഥോറി​റ്റി ഫെ​ബ്രു​വ​രി​യി​ൽ സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കും.

ഈ ​വ​ർ​ഷം ആ​ദ്യം ലി​റ്റ​റി​ന് ഒ​രു പൈ​സ എ​ന്ന നി​ര​ക്കി​ൽ വെ​ള്ള​ക്ക​രം വ​ർ​ധിപ്പി​ച്ചി​രു​ന്നു. ഒ​രു ലി​റ്റ​റി​ന് ഒ​രു പൈ​സ കൂ​ട്ടു​മ്പോ​ൾ 1000 ലി​റ്റ​റി​ന് കൂ​ടു​ന്ന​ത് പ​ത്ത് രൂ​പ​യാ​ണ്. 5000 ലി​റ്റ​ർ വ​രെ ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ​ത്തി​ന് മി​നി​മം ചാ​ർ​ജാ​യി നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന​ത് 22.05 രൂ​പ​യാ​ണ്.

ഇ​തി​ൽ 72 രൂ​പ​യോ​ള​മാ​യി​രു​ന്നു ഒ​റ്റ​യ​ടി​ക്ക് വ​ർ​ധിച്ച​ത്. ക​ട​മെ​ടു​പ്പ് പ​രി​ധി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ച്ച വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണി​ത്. 2021 ഏ​പ്രി​ൽ മു​ത​ൽ അ​ടി​സ്ഥാ​ന താ​രി​ഫി​ൽ 5 ശതമാനം വ​ർ​ധ​ന വ​രു​ത്തു​ന്നു​ണ്ട്.

ഓ​രോ വ​ർ​ഷ​വും ഇ​ത് തു​ട​ര​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ലി​റ്റ​റി​ന് ഒ​രു പൈ​സ കൂ​ട്ടി​യി​രു​ന്നു.

Related posts

Leave a Comment