മ​ഴ​ക്കെ​ടു​തി​യി​ൽ  വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​വ​ർ​ക്ക് ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കുമെന്ന്  മ​ന്ത്രി എകെ ബാലൻ

പാ​ല​ക്കാ​ട്: മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​വ​ർ​ക്ക് പു​തി​യ വീ​ട് ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ താ​മ​സി​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് പ​ട്ടി​ക​ജാ​തി വ​ർ​ഗ, പി​ന്നോ​ക്ക, നി​യ​മ, സാം​സ്കാ​രി​ക, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. ക്യാ​ന്പി​ൽ​നി​ന്നും ഇ​വ​രെ മാ​റ്റി വീ​ടു ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ലം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്ന് തൃ​ത്താ​ല റ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന മ​ഴ​ക്കെ​ടു​തി അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

വീ​ടു ന​ഷ്ട​മാ​യ​വ​ർ​ക്ക് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​വ​ച്ച് ന​ല്കും. അ​തി​ന് ക​ഴി​യാ​ത്ത​വ​ർ​ക്ക് ഏ​കീ​കൃ​ത സ്വ​ഭാ​വ​ത്തോ​ടെ വീ​ടു​വ​ച്ചു ന​ല്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു. മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യി ഭ​ക്ഷ​ണ​വും മ​രു​ന്നും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്ക​ണം.
ക്യാ​ന്പി​ൽ​നി​ന്നും സ്വ​ന്തം വീ​ട്ടി​ല​ല്ലാ​തെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ ഭ​ക്ഷ​ണം കൊ​ടു​ക്ക​ണം. ന​ക്ക​ര പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ക്യാ​ന്പി​ൽ​നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ മു​ൻ​ക​രു​ത​ൽ എ​ടു​ക്കണം​. മ​ഴ​മാ​റി​യാ​ലും ര​ണ്ടു​ദി​വ​സം കൂ​ടി ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി.ടി. ബൽറാം എംഎൽഎ, സബ് കളക്ടർ ജെറോമിക് ജോർജ്, തഹസി ൽദാർമാർ, വില്ലേജ് ഓഫീ സർമാർ ഉൾപ്പ ടെയുള്ള ഉദ്യോഗസ്ഥരും ജന പ്രതിനി ധികളും പങ്കെടുത്തു.

Related posts