ജിഎസ്ടിയും നോട്ട് നിരോധനവും  സം​സ്ഥാ​ന​ത്തി​ന്‍റെ  വരുമാനം കുറച്ചെന്ന് മന്ത്രി എ.കെ ബാലൻ

കരുനാഗപ്പള്ളി :ജി ​എ​സ് ടി യും നോ​ട്ട് നി​രോ​ധ​ന​വും സം​സ്ഥാ​ന​ത്തി​ന്റെ വ​രു​മാ​നം കു​റ​ച്ചതായി മ​ന്ത്രി എ ​.കെ ബാ​ല​ൻ. കേ​ര​ള സം​സ്ഥാ​ന പിന്നാക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്റെ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ലാ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര പി​ന്നോ​ക്ക വി​ക​സ​ന ഏ​ജ​ൻ​സി ന​ൽ​കി​യ 290 കോ​ടി രൂ​പ​യും തി​രി​ച്ച​ട​വി​ലൂ​ടെ കോ​ർ​പ്പ​റേ​ഷ​ന് ല​ഭി​ച്ച 210 കോ​ടി​രൂ​പ​യും ഉ​ൾ​പ്പെ​ടെ 600 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യാ​ണ് ഈ ​വ​ർ​ഷം കോ​ർ​പ്പ​റേ​ഷ​ൻ ന​ൽ​കി വ​രു​ന്ന​ത്.

ജി ​എ​സ് ടി ​യു​ടെ ന​ട​പ്പി​ലാ​ക്ക​ൽ വ​ഴി​യും നോ​ട്ട് നി​രോ​ധ​ന​വും സൃ​ഷ്ടി​ച്ച സം​സ്ഥാ​ന​ത്തി​ന്റെ വ​രു​മാ​നം വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞു.​ജി എ​സ് ടി ​ക​രാ​ർ പ്ര​കാ​രം സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്രം ത​രേ​ണ്ടി​യി​രു​ന്ന 1600 കോ​ടി രൂ​പ​യും ത​ന്നി​ല്ല.​ഇ​ത് സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ളെ​യും ബാ​ധി​ക്കുമെന്നും മന്ത്രി പറഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​ങ്ങി​യ കി​ഫ്ബി പ​ദ്ധ​തി മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സാം​സ്കാ​രി​ക സ​മു​ച്ച​യം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ആ​ർ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ എം ​ശോ​ഭ​ന, എ ​പി ജ​യ​ൻ, എ ​മ​ഹേ​ന്ദ്ര​ൻ, പി ​എ​ൻ സു​രേ​ഷ് കു​മാ​ർ,ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സി ​വി​ജ​യ​ൻ​പി​ള്ള, ജെ ​ജ​യ​കൃ​ഷ്ണ​പി​ള്ള, കാ​ട്ടും​കു​ളം സ​ലീം, ക​മ​റു​ദീ​ൻ മു​സ​ലി​യാ​ർ, പി ​രാ​ജു, എ ​വി​ജ​യ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​വാ​സി പു​ന​ര​ധി​വാ​സ വാ​യ്പ, വി​ദ്യാ​ഭ്യാ​സ വാ​യ്പ, സ്വ​യം തൊ​ഴി​ൽ, വി​വാ​ഹം, വാ​ഹ​ന ധ​ന​സ​ഹാ​യം, ഭ​വ​ന വാ​യ്പ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

Related posts