ചാർജ് കൂട്ടിയിട്ട് രണ്ടുവർഷമായില്ലേ; ഇന്ധനവിലവർധനവും സ്പെയർ പാർട്സുകളുടെ വിലയും മൂലം ബസ് ചാർജ് വർധന അനിവാര്യമായിരുന്നുവെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമായിരുന്നുവെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനവില വർധനവും തൊഴിലാളികളുടെ വേതന വർധനവും സ്പെയർ പാർട്സുകളുടെ വില വർധനവും മൂലം സ്വകാര്യ ബസ് വ്യവസായവും കെഎസ്ആർടിസിയും വലിയ പ്രതിസന്ധിയിലായിരുന്നു.

മേഖലയിലെ പ്രതിസന്ധി മൂലം പതിനാറായിരം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് പതിമൂവായിരത്തിൽ താഴെ ബസുകൾ മാത്രമാണ്. രണ്ടു വർഷമായി ബസ് ചാർജ് സംസ്ഥാനത്ത് വർധിപ്പിച്ചിട്ടില്ല. വ്യവസായം നിലനിൽക്കാൻ നിരക്ക് വർധിപ്പിക്കുകയേ മാർഗമുള്ളൂ എന്നും ഗതാഗതമന്ത്രി പറഞ്ഞു.

Related posts