ബ്ലൂപ്രിന്‍റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം; സിപിഎമ്മിന്‍റെ അക്രമം ഐഎസിനെ പോലും നാണിപ്പിക്കുന്നതെന്ന് വി.ഡി.സതീശൻ

കണ്ണൂർ: സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയം ഐഎസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശൻ എംഎൽഎ. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി സംഘടിപ്പിക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലൂപ്രിന്‍റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. തങ്ങൾക്ക് നേരെ നിൽക്കുന്നവരെ മുൻകൂട്ടി പ്രഖ്യാപിച്ച് കൊലപ്പെടുത്തുന്ന സിപിഎം രീതി കേരളത്തിന്‍റെ സ്വൈര്യ ജീവിതം തകർക്കും. കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്നും സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ പൊതുസമൂഹം ഉണരണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

Related posts