അ​ന്ന് മ​ണി​യാ​ശാ​ൻ, ഇ​ന്ന് ആ​കാ​ശ് തി​ല്ല​ങ്കേ​രി… വെ​ളി​പ്പെ​ടു​ത്ത​ലിൽ വിയർത്ത് സിപിഎം; നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണമെന്ന് ഡി​സി​സി


സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ര്‍: മുൻ മന്ത്രി എം.​എം. മ​ണി​യു​ടെ വ​ൺ, ടൂ, ​ത്രീ.. വി​വാ​ദ പ്ര​സം​ഗം സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​തി​ലും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ സി​പി​എം നേ​രി​ടു​ന്ന​ത്.

എം.​എം. മ​ണി​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ പാ​ർ​ട്ടി​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ച്ച​വ​രെ ഓ​രോ​രു​ത്ത​രെ​യാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​തെ​ങ്കി​ൽ തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തി​ലും മേ​ലേ​ക്ക് പോ​കു​ക​യാ​ണ്.

എം.​എം. മ​ണി കൊ​ല​യ്ക്ക് പി​ന്നി​ലെ ബു​ദ്ധി കേ​ന്ദ്ര​ങ്ങ​ളെക്കുറി​ച്ച് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഷു​ഹൈ​ബ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി മ​റ്റൊ​രാ​ളു​ടെ ഫേസ് ബു​ക്ക് പോ​സ്റ്റി​നി​ട്ട ക​മ​ന്‍റി​ൽ നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല ന​ട​ത്തി​യെ​ന്നും ത​ങ്ങ​ൾ വാ​യ് തു​റ​ന്നാ​ൽ പ​ല നേ​താ​ക്ക​ളും പു​റ​ത്തി​റ​ങ്ങി ന​ട​ക്കി​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.


ഈ ​പ​രാ​മ​ർ​ശം സി​പി​എ​ം നേതൃത്വത്തി​നു​ള്ള മു​ന്ന​റി​യി​പ്പും ഭീ​ഷ​ണി​യു​മാ​ണ്. ത​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചാ​ൽ ഇ​നി​യും പ​ല​തും തു​റ​ന്നു പ​റ​യു​മെ​ന്നും അ​തുകൊ​ണ്ടുത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് എ​ല്ലാ​വ​ർ​ക്കും ന​ല്ല​തെ​ന്ന സൂ​ച​ന​യും ഇതുവഴി നൽകുന്നു.

സി​പി​എ​മ്മി​ലെ പ്ര​മു​ഖ നേ​താ​വും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ​തി​രേ സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ൽ പി. ​ജ​യ​രാ​ജ​ൻ ഉ​ന്ന​യി​ച്ച റി​സോ​ർ​ട്ട് വി​വാ​ദം പാ​ർ​ട്ടി​ക്കു​ള്ളി​ലും പു​റ​ത്തും ക​ത്തു​ന്ന വേ​ള​യി​ൽ ആ​കാ​ശ് തി​ല്ല​ങ്കേ​രി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ നേ​തൃ​ത്വ​ത്ത കൂടുതൽ പ്രതിരോധത്തിലാക്കി.

ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പൂ​ർ​ണ​മാ​യും ത​ള്ളി​യെ​ങ്കി​ലും ഏ​തെ​ങ്കി​ലും നേ​താ​വ് കൊ​ല​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യോ? ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കു പി​ന്നി​ൽ ഏ​തെ​ങ്കി​ലും നേ​താ​വു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ച​ർ​ച്ച​ക​ൾ അ​ണി​ക്ക​ൾ​ക്കി​ട​യി​ലും സ​ജീ​വ​മാ​ണ്.

സം​സ്ഥാ​ന സെ​ക​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ട​നാ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി സം​സ്ഥാ​ന​യാ​ത്ര ന​ട​ത്താ​നി​രി​ക്കെ​യാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ തി​ല്ല​ങ്കേ​രി​യു​ടെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് തുടർച്ചയായി ജി​ല്ല​യി​ലെ കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ല്‍ പു​നഃ​ര​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ആ​രെ​ങ്കി​ലും കോ​ട​തി​യെ സ​മീ​പി​ച്ചാ​ല്‍ സി​പി​എ​മ്മി​ന് അത് കൂടുതൽ കുരുക്കാകും. നേ​ര​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലും സി​പി​എ​മ്മി​ന് ആ​കാ​ശ് തി​ല്ല​ങ്കേ​രി പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്നു.

നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണം: ഡി​സി​സി
ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​യെ​ന്നും അ​ന്ന​ത്തെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ കോ​ൺ​ഗ്ര​സ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന​തി​നാ​ൽ കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment