പ്രൊ​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സം ചെ​യ്യു​ന്ന പ​ട്ടി​ക​ജാ​തി വിദ്യാർഥികൾക്കുള്ള സ്കോ​ള​ർ​ഷി​പ്പും സ്റ്റെെപ്പെൻഡും പു​ന​സ്ഥാ​പി​ക്ക​ണം

 

കോ​ട്ട​യം: പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ​ങ്ങ​ൾ​ക്കു​ള്ള സ്വ​യം തൊ​ഴി​ൽ  സം​രം​ഭ​ങ്ങ​ൾ​ക്കായുള്ള ജാ​മ്യ വ്യ​വ​സ്ത​ക​ൾ ഉ​ദാ​ര​വ​ത്ക​രി​ക്ക​ണ​മെ​ന്നും  പ്രൊ​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സംചെ​യ്യു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പും സ്റ്റെെപ്പെൻഡും പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം  അ​ശോ​ക് കു​മാ​ർ  ആ​വ​ശ്യ​പ്പെ​ട്ടു.   

അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ കോ​ട്ട​യം താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  ഒ.​കെ സാ​ബു, മ​ധു നീ​ണ്ടൂ​ർ, സു​രേ​ന്ദ്ര​ൻ പാ​ന്പാ​ടി, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, സ​ജി വ​ള്ളോ​ൻ​കു​ന്നേ​ൽ, ഷാ​ജി അ​ട​വി​ച്ചി​റ, സു​നി​ൽ പ​ട്ടാ​ശേ​രി, ല​താ സു​രേ​ന്ദ്ര​ൻ, സ​നീ​ഷ് ആ​ർ​പ്പൂ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

Related posts

Leave a Comment