എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികൾ; പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്ന്  ഇ.പി ജയരാജൻ

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇ.പി വ്യക്തമാക്കി.

സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും ഇ.പി പ്രതികരിച്ചു. കോഴിക്കോട് മേയര്‍ സംഘപരിവാറിന്‍റെ പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച് ജില്ലാ കമ്മിറ്റി പരിശോധിക്കും.

നടപടി എടുക്കണോ എന്ന കാര്യം ജില്ലാ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment