പോര് തുടരുമ്പോഴും ഊഷ്മള ബന്ധത്തിന് ശ്രമം തുടരുന്നു;  വി​സി നി​യ​മ​നത്തിൽ നി​യ​മ​പ​ര​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ആ​ര്‍.​ബി​ന്ദു



തിരുവനന്തപുരം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മ​ന​കാ​ര്യ​ത്തി​ല്‍ നി​യ​മ​പ​ര​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു.

വി​സി നി​യ​മ​ന​കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള പോ​ര് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഗ​വ​ര്‍​ണ​റും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​യി നി​ല​നി​ര്‍​ത്താ​ന്‍ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ണ്ട്. ഇ​ത് ഫ​ലം കാ​ണു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ല്‍ ഏ​റ്റ​വും അ​വ​സാ​നം പോ​ര് ന​ട​ന്ന​ത്. വി​സി നി​യ​മ​ന രീ​തി ആ​ക​മാ​നം മാ​റ്റി​മ​റി​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി ഓ​ര്‍​ഡി​ന​ന്‍​സാ​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നി​ടെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​ന​ത്തി​ന് സെ​ര്‍​ച്ച് ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​യെ ന​ല്‍​കാ​ത്ത​തി​നാ​ല്‍ യു​ജി​സി​യു​ടെ​യും ഗ​വ​ര്‍​ണ​റു​ടെ​യും പ്ര​തി​നി​ധി​ക​ളെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഗ​വ​ര്‍​ണ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

ഗ​വ​ര്‍​ണറു​ടെ പ്ര​തി​നി​ധി​യെ സ​ര്‍​ക്കാ​രി​ന്‍റെ ശു​പാ​ര്‍​ശ​പ്ര​കാ​രം നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ഭേ​ദ​ഗ​തി​യു​ടെ ക​ര​ട് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ​ഇ​ത​ട​ക്കം 11 ഭേ​ദ​ഗ​തി​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ അ​സാ​ധു​വാ​യി​രു​ന്നു.

Related posts

Leave a Comment