ബി​എ​സ്പി​യെ പൂ​ട്ടാ​ൻ ഭീം ​ആ​ർ​മി; ആ​സാ​ദു​മാ​യു​ള്ള അ​ഖി​ലേ​ഷി​ന്‍റെ സ​ഖ്യ​പ്ര​ഖ്യാ​പ​നം ഇ​ന്ന്

 

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ഒ​രു ചു​വ​ടു​കൂ​ടി വ​യ്ക്കു​ന്നു. ഭീം ​ആ​ർ​മി സ്ഥാ​പ​ക​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി​യു​മാ​യി കൈ​കോ​ർ​ക്കാ​നാ​ണ് എ​സ്പി ഒ​രു​ങ്ങു​ന്ന​ത്.

ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള സ​ഖ്യം സം​ബ​ന്ധി​ച്ച് ഇ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12. 30 ന് ​ര​ണ്ട് പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ളും സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നി​ല​വി​ൽ എ​സ്ബി​എ​സ്പി, എ​ൻ​സി​പി, ആ​ർ​എ​ൽ​ഡി, ജാ​ൻ​വാ​ദി പാ​ർ​ട്ടി (സോ​ഷ്യ​ലി​സ്റ്റ്), അ​പ്നാ ദ​ൾ, പി​എ​സ്പി-, മ​ഹാ​ൻ ദ​ൾ തു​ട​ങ്ങി​യ ചെ​റു​പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​ത്തി​ലാ​ണ്.

ആ​സാ​ദ് സ​മാ​ജ് പാ​ർ​ട്ടി​യു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​ലൂ​ടെ ബി​എ​സ്പി​യു​ടെ ദ​ളി​ത് വോ​ട്ട​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​സ്പി.

ഫെ​ബ്രു​വ​രി 10 നും ​മാ​ർ​ച്ച് ഏ​ഴി​നും ഇ​ട​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 403 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ മാ​ർ​ച്ച് 10 ന് ​ന​ട​ക്കും.

Related posts

Leave a Comment