തലശേരിയിൽ വീണ്ടും യുവതിയുടെ വിളയാട്ടം; മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയ യുവതിയുടെ ഇത്തവണത്തെ താണ്ഡവം ആശുപത്രിയിൽ


ത​ല​ശേരി: ല​ഹ​രി​യി​ൽ പി​ടി​വി​ട്ട് ദു​രൂഹ​ത​ക​ൾ സൃ​ഷ​ടി​ച്ച് അ​വ​ൾ വീ​ണ്ടും ഇ​റ​ങ്ങി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ല​ഹ​രി​യി​ൽ അ​ടി​തെ​റ്റി അ​പ​ക​ട​ക​ര​മാം വി​ധം വാ​ഹ​ന​മോ​ടി​ച്ച് എ​ത്തി നാ​ട്ടു​കാ​രു​ടെ നെ​ഞ്ച​ത്തേ​ക്ക് പ​റ​ഞ്ഞു ക​യ​റു​ക​യും തെ​റി​യ​ഭി​ഷേ​കം ന​ട​ത്തു​ക​യും ചെ​യ്ത വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തിയാണ് ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധരാ​ത്രി​യി​ൽ ഭീ​ക​ര​ത സൃ​ഷ​ടി​ച്ച് ത​ല​ശേരി ന​ഗ​ര​ത്തി​ലും ഇ​റ​ങ്ങി​യ​ത്.

ല​ഹ​രി​യി​ൽ ന​ഗ​ര​ത്തി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ കാ​റോ​ടി​ച്ച യു​വ​തി​യി​ൽനി​ന്നു നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.
നെ​ഞ്ചു വേ​ദ​ന​യു​മാ​യി അ​ർ​ധരാ​ത്രി​യി​ൽ ന​ഗ​ര മ​ധ്യ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ യുവതി ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കാ​ട്ടിക്കൂട്ടി​യ​ത് സി​നി​മ​യെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

നെ​ഞ്ചു വേ​ദ​ന​യു​ണ്ട് ചി​കി​ത്സ വേ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു വ​ര​വ്. പ​ക്ഷേ നി​ൽ​ക്കി​ല്ല, ഇ​രി​ക്കി​ല്ല, കി​ട​ക്കി​ല്ല, അ​നു​സ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രോ​ട് ചീത്തവിളി​യും.

അ​സ​ഭ്യ​വ​ർ​ഷം സ​ഹികെ​ട്ട​പ്പോ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മ​റ്റൊ​രു രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ യു​വ​തി​യെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി.

പി​ന്നെ ക​ണ്ട​ത് സി​നി​മ സ്റ്റൈ​ൽ അ​ടി​യാ​യി​രു​ന്നു. അ​ടി തെ​റ്റി ആ ​ബൈ സ്റ്റാ​ന്‍റ​റും നി​ല​ത്തു വീ​ണു. ഇ​തി​നി​ട​യി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. യു​വ​തി​യെ അ​നു​ന​യി​പ്പി​ച്ച് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യി.

പ​ള്ളൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ആ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ക​ട​നം. വാ​ഹ​നാ​പ​ക​ടം സൃ​ഷ​ടി​ക്കു​ക​യും ചോ​ദ്യം ചെ​യ്ത സ​ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത ഇ​വ​രെ അ​തി സാ​ഹ​സി​ക​മാ​യാ​ണ് പ​ള്ളൂ​ർ പോ​ലീ​സ് അ​ന്ന് കീ​ഴ​ട​ക്കി​യ​ത്.

 

Related posts

Leave a Comment