ആർപ്പൂക്കരയിൽ വീടുക‍യറി ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഏ​ഴു പേർ പിടിയിൽ; എല്ലാവർക്കും ഇരുപതു വയസിൽ താഴെ പ്രായം

ഗാ​ന്ധി​ന​ഗ​ർ: ആ​ർ​പ്പൂ​ക്ക​ര​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യും ര​ണ്ടുപേ​രെ വെ​ട്ടി പ​രിക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ ഏ​ഴു പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തോ​പ്പി​ൽ ഹ​രി​ക്കു​ട്ട​ൻ (20) പി​ഷാ​ര​ത്ത് വി​ഷ്ണു​ദ​ത്ത​ൻ (19), സൂ​ര്യ​ദ​ത്ത​ൻ (18) തൊ​ണ്ണം​കു​ഴി വ​ട്ട​പ്പ​റ​ന്പി​ൽ ആ​ൽ​ബി​ൻ ബാ​ബു (19), വി​ല്ലൂ​ന്നി പെ​രു​ന്ന​ക്കോ​ട് ലി​റ്റോ മാ​ത്യു (20), പാ​ല​ത്തൂ​ർ ടോ​ണി (20), തെ​ള്ള​കം ത​ട​ത്തി​പ്പ​റ​ന്പി​ൽ നാ​ദി​ർ​ഷാ(20) എ​ന്നി​വ​രെ​യാ​ണ് സി​ഐ അ​നൂ​പ് ജോ​സ്, എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യാ​ണു പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ബു​ധ​നാ​ഴ്ച പ​ക​ലു​മാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Related posts