ബൈക്ക് ഇടിക്കാൻ ചെന്നെന്നു പറഞ്ഞ് സംഘം ചേർന്ന് ആക്രമണം; പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ; ഇവർക്കെതിരേ പിടിച്ചുപറിക്കേസ് ഉള്ളതായി പോലീസ്

കോ​ട്ട​യം : ബൈ​ക്ക് ഇ​ടി​ക്കാ​ൻ ചെ​ന്നു​വെ​ന്നു പ​റ​ഞ്ഞ് മൂ​ന്നു പേ​ർ ചേ​ർ​ന്ന് യു​വാ​വി​നെ ഹെ​ൽ​മ​റ്റി​നി​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ടും​കു​ന്നം മു​ള​യം​വേ​ലി സ്വ​ദേ​ശി അ​ഖി​ൽ ജോ​സ​ഫ് (24), മാ​ട​പ്പ​ള്ളി സ്വ​ദേ​ശി കെ​വി​ൻ അ​ല​ക്സ് (21), ശാ​ന്തി​പു​രം സ്വ​ദേ​ശി സ​ജി​ൻ സാം (19) ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി സു​ബി​ൻ ജോ​സ​ഫി​നെ (17)യാ​ണ് ഇ​വ​ർ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കൂ​ത്ര​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. സു​ബി​ൻ​ജോ​സ​ഫ് കൂ​ട്ടു​കാ​ര​ന്‍റെ ബൈ​ക്കി​ൽ വ​രു​ന്പോ​ൾ പ്ര​തി​ക​ൾ മൂ​ന്നു പേ​രും മ​റ്റൊ​രു ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ ബൈ​ക്കി​നു നേ​രേ ഇ​ടി​ക്കാ​ൻ ചെ​ന്നു​വെ​ന്നു​പ​റ​ഞ്ഞ് സു​ബി​ൻ​ജോ​സ​ഫ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ അ​ഖി​ൽ ജോ​സ​ഫ്, കെ​വി​ൻ അ​ല​ക്സ് എ​ന്നി​വ​ർ​ക്കെ​തി​രേ പി​ടി​ച്ചു​പ​റി​ക്കേ​സ് നി​ല​വി​ലു​ള്ള​താ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts