അ​ക്ഷ​യ തൃ​തീ​യ; റിക്കാർഡ് വിൽപന പ്രതീക്ഷിച്ച്  കടക്കാർ; വിൽപന ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിന്‍റെ കാരണം ഇതാണ്

റോ​​​ബി​​​ൻ ജോ​​​ർ​​​ജ്


കൊ​​​ച്ചി: അ​​​ക്ഷ​​​യ തൃ​​​തീ​​​യ​​​യ്ക്ക് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​മാ​​​ത്രം ബാ​​​ക്കി​​​നി​​​ൽ​​​ക്കേ റി​​​ക്കാ​​​ർ​​​ഡ് വി​​​ല്​​​പ​​ന പ്ര​​തീ​​ക്ഷി​​ച്ചു വ്യാ​​​പാ​​​രി​​​ക​​ൾ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു സ്വ​​​ർ​​​ണ​​​വി​​​ല വ​​​ള​​​രെ ഉ​​​യ​​​ര​​​ത്തി​​​ല​​​ല്ലാ​​​ത്ത​​​തു പ്ര​​തീ​​ക്ഷ കൂ​​ട്ടു​​ന്നു. സ്വ​​​ർ​​​ണ വി​​​ല സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യ ഗ്രാ​​​മി​​​ന് 3145 ൽ​​​നി​​​ന്നു താ​​ഴ്ന്ന് 2945 രൂ​​​പ​​​യി​​ലാ​​ണു നി​​ല​​വി​​ലു​​ള്ള​​ത്. ഏ​​​ഴി​​​നാ​​​ണ് അ​​​ക്ഷ​​​യ തൃ​​​തീ​​​യ.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​ക​​​ദേ​​​ശം അ​​​ഞ്ച് ട​​​ണ്‍ സ്വ​​​ർ​​​ണം അ​​​ക്ഷ​​​യ തൃ​​​തീ​​​യ നാ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് വി​​​റ്റ​​​ഴി​​​ച്ച​​​താ​​​യാ​​​ണ് അ​​​നൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ. 2900 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഒ​​​രു ഗ്രാ​​​മി​​​ന്‍റെ അ​​​ന്ന​​​ത്തെ വി​​​ല.ഓ​​​ണ വി​​​പ​​​ണി​​​ക്കു​​​ശേ​​​ഷം കൂ​​ടു​​​ത​​​ൽ വ്യാ​​​പാ​​​രം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന വ്യാ​​​പാ​​​ര സീ​​​സ​​​ണാ​​​ണ് അ​​​ക്ഷ​​​യ തൃ​​​തീ​​​യ.

ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​ മു​​​ന്പു​​​ത​​​ന്നെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു. ലൈ​​​റ്റ് വെ​​​യ്റ്റ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് അ​​​ക്ഷ​​​യ തൃ​​​തീ​​​യ നാ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​റ്റ​​​ഴി​​​യു​​​ന്ന​​​തെ​​​ന്നു വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 30 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ്യാ​​​പാ​​​ര വ​​​ർ​​​ധ​​​ന​​​യാ​​ണ് ഇ​​ക്കു​​റി സ്വ​​ർ​​ണ​​വി​​​പ​​​ണി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

Related posts