ആ​ല​ക്കാ​ട്ടെ സ്ഫോ​ട​നം; നാ​യ​യു​ടെ ജ​ഡം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്തു

പെ​രി​ങ്ങോം: കാ​ങ്കോ​ല്‍ ആ​ല​ക്കാ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ച​ത്ത നാ​യ​യു​ടെ ജ​ഡം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്തു. കി​ണ​റ്റി​ല്‍നി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ ഉ​പ​യോ​ഗി​ച്ച് ക​ര​യ്ക്കു​ക​യ​റ്റി​യ നാ​യ​യു​ടെ ജ​ഡ​മാ​ണ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു കാ​ങ്കോ​ല്‍ ആ​ല​ക്കാ​ട്ട് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ ബി​ജു​വി​ന്‍റെ വീ​ട്ടി​ല്‍നി​ന്നും റോ​ഡി​ലേ​ക്ക് വ​ന്ന നാ​യ ക​ടി​ച്ചെ​ടു​ത്ത ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​നു​മാ​നം.
സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പെ​രി​ങ്ങോം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സെ​ത്തു​മ്പോ​ള്‍ ച​ത്ത നാ​യ​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ സ​മീ​പ​ത്തെ കാ​ടു​നി​റ​ഞ്ഞ പ്ര​ദേ​ശ​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല്‍ നി​ക്ഷേ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യജീ​വ​ന് ആ​പ​ത്തു​ണ്ടാ​കു​ന്ന രീ​തി​യി​ല്‍ നാ​ട​ന്‍ ബോം​ബ് കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന കു​റ്റ​ത്തി​ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ല​ക്കാ​ട്ടെ കെ.​എം. ബി​ജു​വി​നെ​തി​രേ സ്ഫോ​ട​ക വ​സ്തു കൈ​കാ​ര്യ നി​യ​മ​പ്ര​കാ​രം പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.നാ​യ​യു​ടെ ജ​ഡം ഇ​യാ​ള്‍ത​ന്നെ​യാ​ണ് തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മ​റ​വ് ചെ​യ്ത​താ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

Related posts

Leave a Comment