ഉത്തരേന്ത്യയില്‍ എന്തെങ്കിലും കണ്ടാല്‍ പ്രതികരണവുമായിറങ്ങും, സ്വന്തം സഹപ്രവര്‍ത്തക വന്‍ അതിക്രമത്തിന് ഇരയായപ്പോള്‍ മിണ്ടാതിരുന്നു, മോഹന്‍ലാലിനെതിരേ അവാര്‍ഡുദാന ചടങ്ങില്‍ ‘വെടിവച്ച’ അലന്‍സിയറിനെതിരേ രൂക്ഷപ്രതികരണവുമായി മലയാളികള്‍

കേരളത്തിനു പുറത്ത് എന്തു സംഭവം നടന്നാലും പ്രതിഷേധിക്കുകയെന്നത് നടന്‍ അലന്‍സിയറിന്റെ പതിവുരീതിയാണ്. ഉത്തര്‍പ്രദേശില്‍ മൃഗസംരക്ഷകരുടെ ആക്രമണത്തിനെതിരേ ആയിരുന്നു ആദ്യ പ്രതിഷേധം. പിന്നീട് സംവിധായകന്‍ കമലിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ തിരിഞ്ഞപ്പോള്‍ വ്യത്യസ്തമായ പ്രതിഷേധവുമായിട്ടാണ് അലന്‍സിയര്‍ രംഗത്തെത്തിയത്.

മേല്‍വസ്ത്രമഴിച്ച് കാസര്‍കോഡ് ബസ് സ്റ്റാന്‍ഡിലൂടെ കിലുക്കാം പെട്ടിയും കൊട്ടി പീപ്പിയും ഊതിയായിരുന്നു പ്രതിഷേധം നടത്തിയത്. പത്ത് മിനിട്ട് പ്രതിഷേധം നീണ്ടു നിന്നു. ഓരോ ബസ്സിലും കയറി അമേരിക്കയിലേക്ക് പോകുന്നതിന് ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടാണ് അലന്‍സിയര്‍ പ്രകടനം കാഴ്ചവെച്ചത്. പേര് നോക്കിയാണ് വിദേശരാജ്യത്തേക്ക് അയക്കുന്നത് എങ്കില്‍ തന്നെ അമേരിക്കയിലേക്ക് അയക്കുമൊ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ഇൗ രണ്ടു സംഭവങ്ങളോടെ അലന്‍സിയര്‍ സാംസ്‌കാരിക മുഖമായി മാറി. എന്നാല്‍ സ്വന്തം നാട്ടില്‍ സ്വന്തം മേഖലയില്‍ ഒരു നടി ഓടുന്ന വാഹനത്തില്‍ അതിക്രമത്തിന് ഇരയായിട്ടും അലന്‍സിയര്‍ വാ തുറന്നതുമില്ല. സിനിമയിലെ തന്നെ ചില വമ്പന്മാരാണ് സംഭവത്തിനു പിന്നിലെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് അലന്‍സിയര്‍ പ്രതിഷേധത്തിന് തുനിയാതിരുന്നതെന്ന് സിനിമയിലുള്ളവര്‍ തന്നെ പറയുന്നു.

ഇപ്പോള്‍ സിനിമ അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെതിരേ വെടിവയ്പ് പ്രതിഷേധം നടത്തിയ അലന്‍സിയര്‍ വീണ്ടും അപഹാസ്യനാകുന്ന കാഴ്ചയാണ് കണ്ടത്. അലന്‍സിയറിനെതിരേ സോഷ്യല്‍മീഡിയയിലും പ്രതിഷേധം കടുക്കുകയാണ്.

Related posts