ഭാഗ്യദേവത കാരുണ്യത്തിലൂടെ കടാക്ഷിച്ചു;  ഇത്തിരി സ്വപ്നവുമായി പരിപ്പിലെ ലക്ഷാധിപതി അലക്സ്

കോ​ട്ട​യം: പ​രി​പ്പി​ലെ ല​ക്ഷാ​ധി​പ​തി​ക്ക് കാ​ര്യ​മാ​യ സ്വ​പ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല. കു​റെ ക​ട​മു​ണ്ട് അ​തു വീ​ട്ട​ണം. ചെ​റി​യൊ​രു വീ​ടാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​തു​മ​തി. വ​ലി​യ വീ​ട് എ​ന്ന മോ​ഹ​മൊ​ന്നു​മി​ല്ല. കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നമായ 50 ലക്ഷം രൂപ ല​ഭി​ച്ച സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ പ​രി​പ്പ് പ​ണി​ക്ക​രോ​ട​ത്തി​ൽ അ​ല​ക്സ് തോ​മ​സ് പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റാ​ണ് അ​ല​ക്സി​നെ ല​ക്ഷാ​ധി​പ​തി​യാ​ക്കി​യ​ത്. കോ​ട്ട​യം കാ​ഞ്ഞി​രം -മെ​ഡി​ക്ക​ൽ കോ​ള​ജ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കൈ​ര​ളി എ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​ണ്ട​ക്്ട​റും ചെ​ക്ക​റു​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.

സ്ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന​തു ആ​ദ്യ​മാ​യി​ട്ടാ​ണ്. കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ലു​ള്ള ടി​വി​സി ലോ​ട്ട​റി ഏ​ജ​ൻ​സി ന​ട​ത്തു​ന്ന ച​ന്ദ്ര​ന്‍റെ പ​ക്ക​ൽ നി​ന്നു​മാ​ണ് ലോ​ട്ട​റി എ​ടു​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഏ​ജ​ൻ​സി​യി​ൽ നി​ന്നു ത​ന്നെ​യാ​ണ് അ​ല​ക്സി​നെ വി​ളി​ച്ച് ഒ​ന്നാം സമ്മാനം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു കാ​ര്യ​മ​റി​യി​ച്ച​ത്.

സ​മ്മാ​ന​ാർ​ഹ​മാ​യ ടി​ക്ക​റ്റ് കാ​ന​റ ബാ​ങ്കി​ന്‍റെ പ​രി​പ്പ് ശാ​ഖ​യി​ൽ ഏ​ല്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​മ്മ: പരേതനായ തോമസിന്‍റെ ഭാര്യ മേ​രി​ക്കു​ട്ടി, ഭാ​ര്യ ഡാ​ർ​ളി, മ​ക​ൻ എ​ഡ്വി​ൻ.

Related posts