ചൈനയുടെ ആകാശത്ത് വിചിത്ര വെളിച്ചം!! ബീജിംഗില്‍ വ്യാഴാഴ്ച രാത്രി കണ്ട അത്ഭുത വെളിച്ചത്തില്‍ അമ്പരന്ന് ലോകം, അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയതിന്റെ തെളിവോ? ശാസ്ത്രലോകത്തും ഭിന്നത

ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശം കണ്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പലതരത്തിലുള്ള ഊഹങ്ങള്‍ക്കും പ്രചരണങ്ങള്‍ ആകാശത്തെ വെള്ളിവെളിച്ചം വഴിയൊരുക്കി. ശാസ്ത്രലോകമാകട്ടെ ഉത്തരം കണ്ടെത്താനാകാതെ ഉഴലുകയുമാണ്.

രാത്രി കണ്ടത് അന്യഗ്രഹ ജീവികളുടെ വാഹനമാണെന്നാണ് ഒരു പ്രചരണം. പലരും ഇത്തരത്തില്‍ തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍ ശാസ്ത്രലോകം ഇത് തള്ളിക്കളയുന്നു. അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു.

പക്ഷേ ഇത് എന്തു വാഹനമാണെന്ന് പലര്‍ക്കും ഉത്തരമില്ല. അമേരിക്കയില്‍ സ്പെയ്സ് എക്സ്ന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.

Related posts