ആ​ലി​യയും സി​ദ്ധാ​ർ​ഥും വീണ്ടും ഒന്നിച്ചു ‍?

കൂ​ട്ടു​കൂ​ടു​ക പി​ന്നെ അ​ടി​ച്ചു പി​രി​യു​ക. പി​ന്നെ​യും കൂ​ട്ടു​കൂ​ടു​ക പി​ന്നെ​യും അ​ടി​ച്ചു പി​രി​യു​ക. കു​റ​ച്ചു നാ​ളാ​യി ആ​ലി​യ​യു​ടേ​യും സി​ദ്ധാ​ർ​ഥി​ന്‍റെ​യും ലെെ​ൻ.ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ ഭ​ട്ടും ബോ​ളി​വു​ഡി​ലെ യു​വ​നാ​യ​ക​ൻ സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും ത​മ്മി​ൽ പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇപ്പോ​ൾ കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യ​ല്ലെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. ആ​ലി​യ​യും സി​ദ്ധാ​ർ​ഥും ഏ​ക്ത ക​പൂ​ർ സം​ഘ​ടി​പ്പി​ച്ച ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് ഒ​രു​മി​ച്ച് എ​ത്തി​യ​താ​ണ് പു​തി​യൊ​രു ഗോ​സി​പ്പി​ന് ക​ള​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള അ​ടി​പൊ​ളി വേ​ഷ​ത്തി​ലാ​ണ് ആ​ലി​യ ച​ട​ങ്ങി​നെ​ത്തി​യ​ത്. സി​ദ്ധാ​ർ​ഥ് ആ​വ​ട്ടെ ചു​വ​പ്പ് കുർ​ത്ത​യും വെ​ള്ള പൈ​ജാ​മ​യും ധ​രി​ച്ചും. ര​ണ്ടു​പേ​രും അ​തീ​വ സ​ന്തോ​ഷ​ത്തി​ൽ ത​മാ​ശ​യൊ​ക്കെ പ​റ​ഞ്ഞാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്.

ഇ​തു​കൊ​ണ്ടു മാ​ത്രം തീ​ർ​ന്നി​ല്ല സ​ഞ്ജ​യ് ക​പൂ​റി​ന്‍റെ ബ​ർ​ത്ത് ഡേ, ​ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ലും ഇ​രു​വ​രും ഒ​ന്നി​ച്ചു പ​ങ്കെ​ടു​ത്തു​വ​ത്രേ. ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ പ​പ്പ​രാ​സി​ക​ൾ ഇ​വ​രു​ടെ പി​ന്നാ​ലെ ന​ട​ക്കാ​തെ ഇ​വ​രെ ഉ​പേ​ക്ഷി​ച്ച​തു​പോ​ലെ​യാ​യി​
രു​ന്നു കാ​ര്യ​ങ്ങ​ൾ. എ​ന്നാ​ൽ വീ​ണ്ടും ഇ​വ​രെ ഒ​രു​മി​ച്ച് ക​ണ്ട​തോ​ടെ പ​പ്പ​രാ​സി​ക​ൾ ഇ​നി ഇ​വ​രു​ടെ പി​ന്നാ​ലെ ത​ന്നെ കൂ​ടാ​നാ​ണ് സാ​ധ്യ​ത.

2012ൽ പുറത്തിറങ്ങിയ സ്റ്റുഡന്‍റ് ഓഫ് ദ ഇയർ ആണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ആലിയയുടെ ആദ്യ മുഴുവൻ സമയ ചിത്രമായിരുന്നു ഇത്. അന്നുമുതൽ ആലിയയും സിദ്ധാർഥും തമ്മിൽ അടുപ്പത്തിലാണെന്നുള്ള വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരിക്കലും ഇത് നിഷേധിച്ചിട്ടില്ല.

Related posts