ഏതാനും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ഭൂമി തീഗോളമായി മാറും! ആല്‍ഫ സെന്റോറി ഗ്രഹങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുകൂലം; വിശ്വപ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ പുതിയ വെളിപ്പെടുത്തലുകള്‍

മനുഷ്യന്റെ അത്യാര്‍ത്തി നശിപ്പിക്കാന്‍ പോവുന്നത്, ലോകത്തെ മുഴുവനാണെന്നാണ് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും സൂചിപ്പിക്കുന്നത്. അനാവശ്യമായ മനുഷ്യന്റെ കൈകടത്തല്‍ മൂലം ഭൂമി 600 വര്‍ഷത്തിനുള്ളില്‍ തീഗോളമായി മാറുമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് വെളിപ്പെടുത്തുന്നത്. ജനസംഖ്യാവര്‍ധനവും വന്‍തോതിലുള്ള ഊര്‍ജ ഉപഭോഗവുമാണ് 2600 ആവുമ്പോഴേക്കും ഭൂമി തീഗോളമായി മാറുമെന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതും ദൃശ്യമായതുമായ ക്ഷീരപഥത്തിലെ നക്ഷത്രമാണ് ആല്‍ഫ സെന്റോറി.

നാലു ലക്ഷം കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. രണ്ടു ദശാബ്ദത്തിനുള്ളില്‍ പ്രകാശവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ചെറുവിമാനം ഉപയാഗിച്ച് ഈ മേഖലയില്‍ എത്തിച്ചേരാനുള്ള ആഗ്രഹം സാധ്യമാകുമത്രെ. ഇത് സാധ്യമാകുകയാണെങ്കില്‍ ചൊവ്വയിലേക്ക് ഒരു മണിക്കൂറിനുള്ളിലും പ്ലൂട്ടോയിലേക്ക് ദിവസങ്ങള്‍ക്കുള്ളിലും ആല്‍ഫ സെന്റോറിയിലേക്ക് 20 വര്‍ഷത്തിനുള്ളിലും എത്തിച്ചേരാന്‍ കഴിയുമെന്ന് ഹോക്കിംഗ് പറഞ്ഞു.

അടുത്ത ദശലക്ഷക്കണക്കിന് വര്‍ഷത്തേയ്ക്ക് ജീവന്റെ അംശം നിലനില്‍ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതുവരെ ആരും എത്തിപ്പെടാത്ത എവിടെയെങ്കിലും ധൈര്യമായി പൊയ്‌ക്കോളൂ എന്നാണ് ബെയ്ജിംഗിലെ ടെന്‍സന്റ് വീ സമ്മിറ്റില്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞത്. ഒരു ആവാസയോഗ്യമായ ഗ്രഹം പരിക്രമണം ചെയ്‌തേക്കാമെന്ന പ്രത്യാശയില്‍, സൗരോര്‍ജത്തിന് പുറത്ത് ഏറ്റവും അടുത്ത നക്ഷത്രത്തിലേക്ക് സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലേക്ക് നിക്ഷേപകരെയും ക്ഷണിച്ചിട്ടുണ്ട്.

 

Related posts