പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ക​ള്ളം; ന​വ​കേ​ര​ള ബ​സി​ന്‍റെ വാ​തി​ലി​ന് ത​ക​രാ​റില്ല; എ​മ​ർ​ജ​ൻ​സി സ്വി​ച്ച് ആ​രോ അ​ബ​ദ്ധ​ത്തി​ൽ അ​മ​ർ​ത്തിയതാണ്; ഗ​താ​ഗ​ത​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള ബ​സി​ന്‍റെ വാ​തി​ൽ ത​ക​രാ​റാ​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത​വ​കു​പ്പ്. ബ​സി​ന്‍റെ വാ​തി​ലി​ന് മെ​ക്കാ​നി​ക്ക​ല്‍ ത​ക​രാ​റൊ​ന്നും ത​ന്നെ ഇ​ല്ല​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ആ​രോ അ​ബ​ദ്ധ​ത്തി​ല്‍ ബ​സി​ന്‍റെ ഡോ​ര്‍ എ​മ​ര്‍​ജ​ന്‍​സി സ്വി​ച്ച് അ​മ​ര്‍​ത്തി​യ​താ​ണെ​ന്നും ഇ​തോ​ടെ ഡോ​റി​ന്‍റെ ഫം​ഷ​ൻ മാ​റി​യ​താ​ണെ​ന്നും, ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ച​യ​ക്കു​റ​വ് കാ​ര​ണ​മാ​ണ് പ്ര​ശ്‌​നം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​തി​രു​ന്ന​തെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് പ​റ​ഞ്ഞു.

ന​വ​കേ​ര​ള ബ​സ്’ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ആ​ദ്യ​ത്തെ സ​ർ​വീ​സ് ഞാ​യ​ർ മു​ത​ൽ തു​ട​ങ്ങി. എ​ന്നാ​ൽ യാ​ത്ര തു​ട​ങ്ങി കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം ഹൈ​ഡ്രോ​ളി​ക് ഡോ​ർ കേ​ടാ​യി. ബ​സി​ന്‍റെ ഡോ​ർ ഇ​ട​യ്ക്കി​ടെ ത​നി​യെ തു​റ​ന്നു പോ​കു​ക​യും ചെ​യ്തു. ഇ​തോ​യെ ബ​ത്തേ​രി ഗ്യാ​രേ​ജി​ൽ ബ​സ് ക​യ​റ്റു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം യാ​ത്ര തു​ട​രു​ക‍​യും ചെ​യ്തു.

Related posts

Leave a Comment