ആ​ലു​വ കൊ​ല​പാ​ത​കം;  ഐ​ടി മേ​ഖ​ല​ക​ളി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം;  സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരുന്നു

ആ​ലു​വ: പെ​രി​യാ​റി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണം ഇ​ൻ​ഫോ​പാ​ർ​ക്ക് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഉൗ​ർ​ജി​ത​മാ​ക്കി. കാ​ക്ക​നാ​ട്, ക​ള​മ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലെ ഐ​ടി സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മീ​പ​ത്തെ ഹോ​സ്റ്റ​ലു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, ലോ​ഡ്ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം ന​ൽ​കി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ ഈ ​മേ​ഖ​ല​ക​ളി​ലെ ചി​ല​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ മു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൂ​ടാ​തെ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ മു​ഖം വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കാ​നും പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പത്തെ കു​ളി​ക്ക​ട​വി​ൽ പു​ത​പ്പി​ൽ പൊ​തി​ഞ്ഞ് ഭാ​ര​മേ​റി​യ കോ​ണ്‍​ക്രീ​റ്റ് ക​ല്ലു​ക​ളി​ൽ കെ​ട്ടി​താ​ഴ്ത്തി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts