ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ല! അ​മ​ല​യ്ക്കെ​തി​രേ ആ​രാ​ധ​ക​ർ; നി​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ഏ​റെ സ്വീ​ക​രി​ച്ച നാ​യി​ക​യാ​ണ്, അ​ത് ക​ള​യ​രു​തെ​ന്നും ചി​ല അ​ഭ്യു​ദ​യ​കാം​ക്ഷി​കളുടെ ഉപദേശവും

Amala-paulസോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രാ​ണ് സി​നി​മാ താ​ര​ങ്ങ​ൾ. ഇ​തി​ൽ ത​ന്നെ ഏ​റ്റ​വും വി​മ​ർ​ശ​നം നേ​രി​ടു​ന്ന​ത് ന​ടി​മാ​രാ​ണ്. കൂ​ടു​ത​ലും വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ടി​മാ​ർ ട്രോ​ൾ ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​റ​ക്കം കു​റ​ഞ്ഞ​തോ ശ​രീ​രം കാ​ണു​ന്ന​തോ ആ​യ വ​സ്ത്രം ധ​രി​ച്ചാ​ൽ പി​ന്നാ​ലെ സ​ദാ​ചാ​ര​വാ​ദി​ക​ൾ എ​ത്തു​ക​യാ​യി. ദ​ങ്ക​ൽ താ​രം ഫാ​ത്തി​മ, ദീ​പി​ക പ​ദു​ക്കോ​ണ്‍ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ക്ര​മ​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ ഇ​ര അ​മ​ല പോ​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം അ​മ​ല ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് താ​ഴെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ നി​റ​യു​ന്ന​ത്. എ​ന്‍റെ ചു​റ്റു​മു​ള്ള തീ​യേ​ക്കാ​ൾ ശ​ക്ത​മാ​ണ് എ​ന്‍റെ ഉ​ള്ളി​ലെ തീ, ​അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ തി​ള​ങ്ങു​ന്ന​തെ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ഫോ​ട്ടോ. ക​റു​ത്ത ടോ​പ്പും ഷോ​ർ​ട്ട്സും ധ​രി​ച്ച​താ​ണ് ചി​ത്രം. ന​ടി​യു​ടെ കാ​ലു​ക​ൾ പൂ​ർ​ണ​മാ​യും കാ​ണാ​മെ​ന്ന​താ​ണ് പ്ര​ശ്നം. ഇ​ത്ര​യും ചെ​റു​ത് വാ​ങ്ങാ​നേ പൈ​സ ഉ​ണ്ടാ​യി​രു​ന്നു​ള്ളെ​ങ്കി​ൽ പൈ​സ ത​രാ​മെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ക​മ​ന്‍റ്.ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ല ഈ ​വ​സ്ത്ര​മെ​ന്നും ചി​ല​ർ പ​റ​ഞ്ഞു. നി​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ഏ​റെ സ്വീ​ക​രി​ച്ച നാ​യി​ക​യാ​ണ്, അ​ത് ക​ള​യ​രു​തെ​ന്നും ചി​ല അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ ഉ​പ​ദേ​ശി​ക്കു​ന്നു​ണ്ട്.

Related posts