പ്ര​ഭാ​സും അ​നു​ഷ്ക​യും വീ​ണ്ടും! പ്ര​ഭാ​സി​ന്‍റെ പു​തി​യ ചി​ത്രം സാ​ഹോ​യി​ൽ നാ​യി​ക​യാ​യി അ​നു​ഷ്ക​യെ​ത്തു​ന്നു

prabhas2ബാ​ഹു​ബ​ലി​യു​ടെ ഗം​ഭീ​ര വി​ജ​യ​ത്തി​നൊ​പ്പം ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി​യ മ​റ്റൊ​ന്നാ​യി​രു​ന്നു പ്ര​ഭാ​സും അ​നു​ഷ്ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​രു​വ​രും വൈ​കാ​തെ വി​വാ​ഹി​ത​രാ​കു​മെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ. ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യു​മാ​യി തി​ള​ങ്ങി​യ ഇ​രു​വ​രും ജീ​വി​ത​ത്തി​ലും ഒ​ന്നാ​ക​ണ​മെ​ന്ന് ആ​രാ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ടേ​യി​രി​ക്കു​ന്നു. വി​വാ​ഹ​വാ​ർ​ത്ത​യി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ങ്കി​ലും വീ​ണ്ടും ഇ​രു​വ​രേ​യും ഒ​ന്നി​ച്ചു കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച​വ​ർ​ക്ക് സ​ന്തോ​ഷ​മാ​യാ​ണ് പു​തി​യ വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ പു​തി​യ ചി​ത്രം സാ​ഹോ​യി​ൽ നാ​യി​ക​യാ​യി അ​നു​ഷ്ക​യെ​ത്തു​ന്നു. സു​ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന സാ​ഹോ​യി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ശ്ര​ദ്ധ ക​പൂ​ർ, ദി​ഷ പ​ട്ടാ​ണി എ​ന്നി​വ​രെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​നു​ഷ്ക​യെ തീ​രു​മാ​നി​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നാ​യി​ക ആ​രാ​ണെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. പ്രി​യ താ​ര​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ബാ​ഹു​ബ​ലി​ക്കു പു​റ​മെ ബി​ല്ല, മി​ർ​ച്ചി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്നു.​റോ​ഡ് ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ട്ട സാ​ഹോ​യു​ടെ ക​ലാ​സം​വി​ധാ​നം മ​ഹി​ഷ്മ​തി ഒ​രു​ക്കി​യ സാ​ബു സി​റി​ൾ ത​ന്നെ​യാ​ണ്. ഒ​രു സം​ഘ​ട്ട​ന രം​ഗ​ത്തി​ന് മാ​ത്ര​മാ​യി 35 കോ​ടി ചെല​വാ​ക്കു​ന്നെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts