നി​ർ​മാ​താ​വ് ആവുന്ന​ത് പാ​പ​മാ​ണോയെന്ന് അമല

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി അ​മ​ല പോ​ൾ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​ണ്. നി​ർ​മാ​താ​വാ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​മ​ല പോ​ൾ പ​റ​യു​ന്ന​തി​ങ്ങ​നെ-

നി​ർ​മാ​താ​വാ​കു​ക എ​ന്നാ​ൽ പാ​പ​മാ​ണോ? നി​ർ​മാ​താ​ക്ക​ളി​ല്ലെ​ങ്കി​ൽ അ​മ​ല പോ​ൾ എ​ന്ന ന​ടി ഉ​ണ്ടാ​കു​മാ​യി​രു​ന്നോ? ഞാ​ൻ അ​വ​ർ​ക്ക് ഏ​റെ ബ​ഹു​മാ​നം കൊ​ടു​ക്കാ​റു​ണ്ട്. അ​തു കൊ​ണ്ടു ത​ന്നെ ഒ​രു നി​ർ​മാ​താ​വാ​കു​ന്ന​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു. ന​ടി എ​ന്ന നി​ല​യി​ൽ നി​ർ​മാ​താ​ക്ക​ൾ​ക്ക് എ​ന്നാ​ൽ ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കാ​റു​ണ്ട്. ആ​ടൈ എ​ന്ന സി​നി​മ​യി​ൽ എ​ന്‍റെ പ്ര​തി​ഫ​ലം കു​റ​ച്ചാ​ണ് ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്- അ​മ​ല പ​റ​യു​ന്നു.

നാ​ലു​വ​ർ​ഷ​ത്തി​ന് മു​ന്പാ​ണ് സം​വി​ധാ​യ​ക​ൻ അ​നൂ​പ് പ​ണി​ക്ക​ർ വ​ന്ന് എ​ന്നോ​ട് ക​ട​വ​ർ സി​നി​മ​യു​ടെ ക​ഥ പ​റ​യു​ന്ന​ത്. അ​ന്ന് നി​ർ​മാ​താ​വി​നെ കി​ട്ടി​യി​ല്ല. കാ​ത്തി​രി​ക്കൂ, പി​ന്നീ​ട് ചെ​യ്യാം എ​ന്ന് ഞാ​ൻ അ​നൂ​പി​നോ​ട് പ​റ​ഞ്ഞു. ഏ​താ​നും മാ​സം മു​ന്പ് വീ​ണ്ടും അ​നൂ​പി​ന്‍റെ മാ​നേ​ജ​ർ എ​ന്നെ വി​ളി​ച്ചു. ഞാ​ൻ ത​ന്നെ ആ ​സി​നി​മ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു-​അ​മ​ല വ്യ​ക്ത​മാ​ക്കി.

ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​തോ​ടൊ​പ്പം ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​യാ​യി​ട്ട് പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​മ​ല അ​ഭി​ന​യി​ക്കു​ന്നു​മു​ണ്ട്.

Related posts