ആമസോണ്‍ ജീവനക്കാരന് കോവിഡ് ! നിരവധി ആളുകള്‍ നിരീക്ഷണത്തില്‍ ; ഭീതിയില്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലകള്‍

ലോകത്തിന്റെ ആശങ്കകൂട്ടിക്കൊണ്ട് കൊറോണ വൈറസ് ആളിപ്പടരുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലയായ ആമസോണിന്റെ ജീവനക്കാരന് കൊറോണ ബാധിച്ചെന്ന വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവരം കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു കഴിഞ്ഞു. ജീവനക്കാരനെ ക്വാറന്റൈന്‍ ചെയ്തതായും ആമസോണ്‍ വ്യക്തമാക്കി.

ആമസോണിലെ അമേരിക്കയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. സിയാറ്റിലിലെ ആമസോണിന്റെ സൗത്ത് ലേക്ക് യൂണിയന്‍ ഓഫീസ് സമുച്ചയത്തില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവനക്കാരന് കൊറോണ ബാധയുണ്ടെന്ന കാര്യം പുറത്തറിയിച്ചത് ആമസോണ്‍ തന്നെയാണ്.

രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നീരീക്ഷിച്ചുവരുന്നതായും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.വൈറസ് ബാധയുള്ള മിലാനിലെ ജീവനക്കാരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും കമ്പനി വ്യക്തമാക്കി.

Related posts

Leave a Comment